തീവണ്ടി കുതിക്കുന്നു: അഞ്ച് ദിവസം കൊണ്ട് പാട്ട് കണ്ടത് പതിനൊന്ന് ലക്ഷം ആളുകള്‍

'ജീവാംശമായ്' എന്ന് തുടങ്ങുന്ന ഗാനമാണ് ജനപ്രിയ ഗാനമായി മുന്നേറിക്കൊണ്ടിരിക്കുന്നത്.
തീവണ്ടി കുതിക്കുന്നു: അഞ്ച് ദിവസം കൊണ്ട് പാട്ട് കണ്ടത് പതിനൊന്ന് ലക്ഷം ആളുകള്‍

ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രമാണ് തീവണ്ടി. ചിത്രം റിലീസാകുന്നതിന് മുന്‍പ് തന്നെ ഇതിലെ ഗാനം സൂപ്പര്‍ ഹിറ്റ് ആവുകയാണ്്. അഞ്ച് ദിവസം കൊണ്ട് ഗാനത്തിന് എട്ട് ലക്ഷം വ്യൂസ് ആയിക്കഴിഞ്ഞു. ഇപ്പോഴും ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ഗാനം.

'ജീവാംശമായ്' എന്ന് തുടങ്ങുന്ന ഗാനമാണ് ജനപ്രിയ ഗാനമായി മുന്നേറിക്കൊണ്ടിരിക്കുന്നത്. അവതരണരീതി കൊണ്ടും സംഗീതം കൊണ്ടുമെല്ലാം ഏറെ മികച്ചതാണീ ഗാനം. ടൊവിനോ തോമസും നായികാ കഥാപാത്രമായ ചാന്ദ്‌നി ശ്രീധറും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങളാണ് പാട്ടിനെ ഇത്ര ജനകീയമാക്കുന്നത്.

ഹരിനാരായണന്‍ രചിച്ച ഗാനം ഹരിശങ്കറും ശ്രേയയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. കൈലാസ് മേനോനാണ് ഗാനം സംഗീതം ചെയ്തിരിക്കുന്നത്. ഗാനം ആലപിച്ചതിനുശേഷം ശ്രേയാ ഘോഷാല്‍ പുതുമുഖ സംഗീത സംവിധായകനെ പുകഴ്ത്തിയിരുന്നു. നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍തന്നെ തിയേറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com