ബിഗ് ബോസ് മലയാളത്തിലേക്ക്; അവതാരകനായെത്തുക മോഹന്‍ലാല്‍?

ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയപ്പോള്‍ തമിഴില്‍ കമല്‍ഹാസനായിരുന്നു ആ റോളില്‍
ബിഗ് ബോസ് മലയാളത്തിലേക്ക്; അവതാരകനായെത്തുക മോഹന്‍ലാല്‍?

ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ബിഗ് ബോസിന് ഇന്ത്യയിലും മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ മലയാളത്തിലേക്കും ഈ റിയാലിറ്റി ഷോ കടന്നു വരുന്നു. ബിഗ് ബോസ് മലയാളത്തിലേക്ക് എത്തുമ്പോള്‍ മോഹന്‍ലാല്‍ അവതാരകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയപ്പോള്‍ തമിഴില്‍ കമല്‍ഹാസനായിരുന്നു ആ റോളില്‍. മലയാളത്തില്‍ മോഹന്‍ലാലിന് പുറമെ മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും പരിഗണിച്ചു എങ്കിലും മോഹന്‍ലാലിലേക്ക്  തന്നെ നിര്‍മാതാക്കള്‍ എത്തിയതായാണ് സൂചന. 

അമേരിക്കന്‍ റിയാലിറ്റി ഷോയായ ബിഗ് ബ്രദറിന്റെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. ഇന്ത്യയില്‍ ഹിന്ദിയിലായിരുന്നു ഇത് ആദ്യം ആരംഭിച്ചത്. സണ്ണി ലിയോണിയുടെ ബോളിവുഡ് രംഗത്തേക്കുള്ള കടന്നു വരവും ഇതിലൂടെയായിരുന്നു. ഹിന്ദിക്ക് പിന്നാലെ തെലുങ്കിലും കന്നഡയിലുമെല്ലാം ഷോ ഹിറ്റായെങ്കിലും മലയാളത്തിലേക്ക് എത്തിയിരുന്നില്ല. ഇനി മലയാളത്തില്‍ ആരംഭിക്കുന്ന ബിഗ് ബോസിന്റെ ഷൂട്ട് കൊച്ചിയില്‍ വെച്ചായിരിക്കും നടക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com