'ഷാരൂഖ് ഖാന്‍ എന്റെ ജീവിതം നശിപ്പിച്ചു'; യുവതിയുടെ കുറിപ്പ് വൈറല്‍

ഷാരുഖ് ഖാന്‍ ഫാനിന്റെ ജീവിതത്തിലുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്
'ഷാരൂഖ് ഖാന്‍ എന്റെ ജീവിതം നശിപ്പിച്ചു'; യുവതിയുടെ കുറിപ്പ് വൈറല്‍

ബോളിവുഡിലെ പ്രണയത്തിന്റെ മുഖം ഷാരുഖ് ഖാന്‍ ആണ്. ഷാരുഖ് ഖാനെപ്പോലെ റൊമാന്റിക് ആയ ഒരാളെ കാമുകനായി ലഭിക്കണമെന്ന് പെണ്‍കുട്ടികളും ഷാരുഖ് ഖാനെ പോലെയാവണമെന്നും ആഗ്രഹിക്കണമെന്ന ആണ്‍ കുട്ടികളും നിരവധിയാണ്. അങ്ങനെയൊരു ഷാരുഖ് ഖാന്‍ ഫാനിന്റെ ജീവിതത്തിലുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. 

നമ്മുടെ കഥയിലെ നായിക ഒരു ബംഗാളി യുവതിയാണ്. ഷാരുഖ് ഖാന്റെ സിനിമകളില്‍ കാണുന്നതുപോലുള്ള പ്രണയമുഹൂര്‍ത്തം സ്വപ്‌നം കണ്ടാണ് ഇവള്‍ വളര്‍ന്നത്. മികച്ച ഒരാളില്‍ നിന്ന് ഏറ്റവും മികച്ച പ്രണയഭ്യര്‍ത്ഥനയാണ് സ്വപ്‌നം കണ്ടിരുന്നത്. പിന്നണിയില്‍ വായലിന്‍ സംഗീതം കേള്‍ക്കും, അപ്പോള്‍ അയാള്‍ തന്റെ അടുത്തേക്ക് നടന്ന് അടുക്കും ആ സമയത്ത് കാറ്റ് മുടിയിഴകളെ തഴുകും. തന്റെ മുന്നില്‍ മുട്ടു കുത്തിനിന്ന് മോതിരം നീട്ടും. 

സ്വപ്‌നം ഷാരുഖ് ഖാന്റെ ചിത്രം പോലെയുണ്ടല്ലേ. എന്നാല്‍ ഇതൊന്നും യുവതിയുടെ കഥയിലുണ്ടായില്ല. പഞ്ചാബിയായ ഒരാളെ വിവാഹം കഴിക്കുന്നതിനായി മാതാപിതാക്കളെ സമ്മതിപ്പിക്കുന്നതിനുള്ള തിരക്കിലായിരുന്നു ഇവര്‍. മൂന്നു വര്‍ഷം പ്രണയിച്ചിട്ടും ഇരുവരും കുടുംബത്തെ ഒന്നിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു. അവസാനം വിവാഹം നടക്കുമെന്ന് ഉറപ്പായി. അതുകൊണ്ടു തന്നെ സര്‍പ്രൈസ് പ്രൊപ്പോസല്‍ നല്‍കാനൊന്നും കാമുകന്‍ നിന്നില്ല. 

പക്ഷേ തന്റെ സ്വപ്നത്തെ അങ്ങനെയങ്ങ് വെറുതെവിടാന്‍ യുവതി തയാറായിരുന്നില്ല. തന്റെ കാമുകന് സര്‍പ്രൈസ് പാര്‍ട്ടി കൊടുത്തായിരുന്നു ആഗ്രഹം സഫലമാക്കിയത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം സര്‍പ്രൈസ് പാര്‍ട്ടി റെഡിയാക്കി എന്നിട്ട് മുട്ടില്‍ നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി.

എന്തായാലും തന്റെ സ്വപ്‌നം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ഇവര്‍. പുരുഷന്‍ പ്രൊപ്പോസ് ചെയ്യാന്‍ കാത്തിരിക്കേണ്ട കാര്യമില്ലെന്നും നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടമാണെങ്കില്‍ അത് അയാളുടെ കൈയില്‍ മോതിരം അണിയിക്കണമെന്നുമാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com