'ഓണ്‍ലൈന്‍ സിനിമ നിരൂപണങ്ങളിലൂടെ സിനിമയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി മോഹന്‍ലാല്‍ സംവിധായകന്‍

'ഭൂരിഭാഗം ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന സിനിമാ നിരൂപണങ്ങളും വ്യക്തിഹത്യാപരമാണ്'
'ഓണ്‍ലൈന്‍ സിനിമ നിരൂപണങ്ങളിലൂടെ സിനിമയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി മോഹന്‍ലാല്‍ സംവിധായകന്‍

ണ്‍ലൈന്‍ മാധ്യമങ്ങളിലെ സിനിമ നിരൂപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മോഹന്‍ലാല്‍ സിനിമയുടെ സംവിധായകന്‍ സാജിദ് യാഹിയ. ഭൂരിഭാഗം ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന സിനിമാ നിരൂപണങ്ങളും വ്യക്തിഹത്യാപരമാണ്. സ്വന്തം അഭിപ്രായങ്ങള്‍ പറയാനും പങ്കുവയ്ക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് ഒരു വ്യക്തിയെ ഹനിക്കുന്നതാകരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ സാജിദ് പറഞ്ഞു. 

വ്യാജ അക്കൗണ്ടുകളില്‍നിന്നാണ് ഇത്തരം വ്യക്തിഹത്യാപരമായ നിരൂപണങ്ങളില്‍ അധികവും പ്രത്യക്ഷപ്പെടുന്നത്. ഇത് അതിവേഗം മറ്റു ഗ്രൂപ്പുകളിലേക്കും പേജുകളിലേക്കും ഷെയര്‍ ചെയ്യപ്പെടുന്നു. സിനിമയെ തകര്‍ക്കാനുള്ള ഗൂഢ ശ്രമമാണ് ഇതുവഴി നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുതിര്‍ന്ന സംവിധായകരെയടക്കം ഹീനമായ ഭാഷയിലാണ് ഇവര്‍ ചീത്തവിളിക്കുന്നത്. ഇതിന് നിയന്ത്രണം വേണമെന്നും സാജിദ് കൂട്ടിച്ചേര്‍ത്തു. 

മോഹന്‍ലാല്‍ സിനിമാപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞു. കടുത്ത മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ എത്തിയ ചിത്രം വിഷുവിനാണ് റിലീസ് ചെയ്തത്. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകന്‍.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com