വേനല്‍ചൂടിലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതെങ്ങനെയെന്ന് അക്ഷയ്കുമാര്‍ പഠിപ്പിക്കും (വീഡിയോ കാണാം) 

തടികൊണ്ടുള്ള മുത്തുകള്‍ കോര്‍ത്ത ചെയിന്‍ ഉപയോഗിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് അക്ഷയ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്
വേനല്‍ചൂടിലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതെങ്ങനെയെന്ന് അക്ഷയ്കുമാര്‍ പഠിപ്പിക്കും (വീഡിയോ കാണാം) 

ഫിറ്റ്‌നസ് ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ ബോളിവുഡിലെ ഏറ്റവും വിശ്വസ്തന്‍ അക്ഷയ് കുമാര്‍ തന്നെ. ചൂടുനിറഞ്ഞ കാലാവസ്ഥയിലും ഫിറ്റ്‌നെസ് ശീലങ്ങള്‍ക്ക് മുടക്കം വരുത്തരുതെന്നാണ് താരം ആരാധകരോട് പങ്കുവച്ചിരിക്കുന്നത്. തന്റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചുകൊണ്ടാണ് അക്ഷയ് ആരാധകരോട് ഫിറ്റ്‌നസിന്റെ പ്രാധാന്യം വിശദീകരിച്ചത്. 

തടികൊണ്ടുള്ള മുത്തുകള്‍ കോര്‍ത്ത ചെയിന്‍ ഉപയോഗിച്ച് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് അക്ഷയ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. നട്ടെല്ലിനും വയറിലെ പേശികള്‍ക്കും വളരെ നല്ലതാണ് ഇതെന്ന് താരം വീഡിയോയ്ക്ക് അടിക്കുറുപ്പ് നല്‍കിയിട്ടുമുണ്ട്. 

 

A post shared by Akshay Kumar (@akshaykumar) on

ഫിറ്റ്‌നസ് എന്നാല്‍ സിക്‌സ് പാക്ക് ശരീരം നേടുക എന്നല്ലെന്നും നിങ്ങളുടെതന്നെ ഒരു മുകച്ച വേര്‍ഷന്‍ നേടിയെടുക്കാനുള്ള ശ്രമമാണ് ഫിറ്റ്‌നസ്സെന്നും മുമ്പൊരിക്കല്‍ അക്ഷയ് അഭിപ്രായപ്പെട്ടിരുന്നു. ഫിറ്റ്‌നസ്സിനായി എത്രതോളം പരിശ്രമിക്കുന്നു എന്നതിലല്ല കാര്യമെന്നും ഫിറ്റ്‌നസ് നേടാന്‍ എന്തെങ്കിലും ശ്രമം നടത്തിയാല്‍ അതുതന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നും ചെയ്യാതിരിക്കുന്നതിലും ഭേദമാണ് ചെറുതായിട്ടെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യുന്നതെന്നും അക്ഷയ് അഭിപ്രായപ്പെട്ടിരുന്നു. 

ഏറ്റവും പുതിയ ചിത്രം കേസരിയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഇപ്പോള്‍ അക്ഷയ്. ഷൂട്ടിംഗിനിടയില്‍ പരുക്കേറ്റ താരം ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം വീണ്ടും ലൊക്കേഷനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com