'അച്ഛനും അമ്മയും കൂടി തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു, പക്ഷേ വര്‍ക്കൗട്ടായില്ല'; മനസ് തുറന്ന് രചന

'ആള്‍ക്കാര്‍ എന്ത് പറയുമെന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്റെ മനസ്സും ഭയങ്കര ചിന്താക്കുഴപ്പത്തിലായിരുന്നു'
'അച്ഛനും അമ്മയും കൂടി തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു, പക്ഷേ വര്‍ക്കൗട്ടായില്ല'; മനസ് തുറന്ന് രചന

ളരെ പെട്ടെന്നാണ് രചന നാരായണന്‍കുട്ടി എന്ന നടി മലയാളികള്‍ക്ക് പ്രീയപ്പെട്ടവളായത്. തന്റെ വിവാഹ മോചനത്തെക്കുറിച്ചും ആ പ്രതിസന്ധിയെ മറികടന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് രചന. മാതൃഭൂമി കപ്പ ചാനലിലെ ഹാപ്പിനസ് പ്രൊജക്റ്റ് എന്ന പരിപാടിയിലാണ് താരം തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. 

അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അത് വര്‍ക്കൗട്ട് ആയില്ല. മൂന്ന് മാസക്കാലം മാനസികമായി വളരെ അധികം ബുദ്ധിമുട്ടിയെന്നും രചന പറഞ്ഞു. സുഹൃത്തുക്കളുടെ പിന്തുണയിലാണ് താന്‍ എല്ലാ പ്രശ്‌നങ്ങളും മറികടന്നതെന്നും താരം വ്യക്തമാക്കി. 

വിവാഹത്തെ തുടര്‍ന്ന് സ്‌കൂളിലെ ജോലി രാജിവെച്ചിരുന്നു. വിവാഹബന്ധം തകര്‍ന്ന് ഇരിക്കുന്ന സമയത്ത് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഫാദര്‍ ഷാജു ഇടമന വീണ്ടും ജോലിയില്‍ കയറാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് താന്‍ ജീവിതത്തിലേക്ക് പതിയെ തിരിച്ചുവന്നതെന്നാണ് രചന പറയുന്നത്. 

'ആള്‍ക്കാര്‍ എന്ത് പറയുമെന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്റെ മനസ്സും ഭയങ്കര ചിന്താക്കുഴപ്പത്തിലായിരുന്നു. പക്ഷേ, നമ്മളെ പിന്തുണയ്ക്കാന്‍ ഒരാള്‍ മതി. ആ ആളുണ്ടെങ്കില്‍ നമുക്ക് തിരിച്ചുവരാനാകും. അപ്പോള്‍ ഇത് എനിക്ക് മാത്രം സംഭവിച്ചതല്ല എനിക്ക് മുന്‍പും അതിനു ശേഷവും പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഞാന്‍ മാറി ചിന്തിക്കണം എന്ന് പറഞ്ഞ് വീണ്ടും സ്‌കൂളില്‍ ജോയിന്‍ ചെയ്യുകയാണ് ഉണ്ടായത്. അവിടെ ഞാന്‍ മടിച്ചില്ല. അതായിരിക്കും ഒരുപക്ഷെ ലൈഫിലെ ടേണിങ് പോയിന്റ്.' നടി പറഞ്ഞു. 

'ഒരു മനുഷ്യന്‍ ഒരു ദിവസമാണെങ്കിലും ഒരു മിനിറ്റ് ആണെങ്കിലും അനുഭവിച്ച വിഷമം ആ ആള്‍ക്ക് മനസിലാകുന്ന അത്രയും വേറെ ആള്‍ക്ക് മനസിലായി കൊള്ളണമെന്നില്ല. അച്ഛനും അമ്മയ്ക്കും ആയാല്‍ പോലും. പക്ഷെ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എനിക്ക്. ഇപ്പോഴും ഉണ്ട് അതാണ് എന്റെ ബലം.' തന്റെ തീരുമാനം വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛനും അമ്മയ്ക്കും വളരെ വിഷമത്തിലായിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം മാറി. ഈ സംഭവത്തോടെ കുടുംബത്തിന് കൂടുതല്‍ കരുത്ത് നേടിയെന്നാണ് രചന പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com