കച്ച മുറുക്കി സിനിമാലോകം; അടുത്ത ആഴ്ച തീയെറ്ററുകളില്‍ എത്തുന്നത് 10 സിനിമകള്‍

കച്ച മുറുക്കി സിനിമാലോകം; അടുത്ത ആഴ്ച തീയെറ്ററുകളില്‍ എത്തുന്നത് 10 സിനിമകള്‍

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ അങ്കിള്‍ അടക്കം ഏഴ് മലയാളം ചിത്രങ്ങളാണ് തീയെറ്ററില്‍ എത്തുന്നത്

സിനിമക്കാര്‍ക്ക് വിഷു കുറച്ച് വൈകിയാണോ എത്തിയതെന്ന് ഒരു സംശയം തോന്നാം. സാധാരണ ആഘോഷ സമയങ്ങളില്‍ തീയറ്ററുകള്‍ സിനിമകള്‍ കൊണ്ട് നിറയാറുണ്ട്. എന്നാല്‍ ഇത്തവണ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് വിഷു റിലീസായി തീയറ്ററുകളിലെത്തിയത്. എന്നാല്‍ അടുത്ത ആഴ്ച റിലീസിന് ഒരുങ്ങുന്നത് പത്ത് സിനിമകളാണ്. 

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ അങ്കിള്‍ അടക്കം ഏഴ് മലയാളം ചിത്രങ്ങളാണ് തീയെറ്ററില്‍ എത്തുന്നത്. മൂന്ന് അന്യ ഭാഷ ചിത്രങ്ങളും റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അങ്കിളിനെ കൂടാതെ, ഉണ്ണി മുകുന്ദന്‍ പെണ്‍വേഷത്തില്‍ എത്തുന്ന ചാണക്യതന്ത്രം, ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രമായെത്തുന്ന അരവിന്ദന്റെ അതിഥികള്‍, സുവീരന്‍ സംവിധാനം ചെയ്യുന്ന മഴയത്ത്, റിമ കല്ലിങ്കലിന്റേയും സുരാജ് വെഞ്ഞാറമൂടിന്റേയും ആഭാസം, അല്‍ഫോണ്‍സ് പുത്രന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന തൊബാമ, പ്രേമസൂത്രം എന്നിവയാണ് റീലിസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍. 

ഇത് കൂടാതെ ഹോളിവുഡ് ആക്ഷന്‍ മൂവി ഇന്‍ഫിനിറ്റി വാര്‍, സായി പല്ലവി പ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രം ദിയ, ബോളിവുഡ് ചിത്രം ദാസ് ദേവ് എന്നിവയാണ് റിലീസ് ചെയ്യുന്നത്.

വിഷുവിന് കാര്യമായി ചിത്രങ്ങളൊന്നും തീയെറ്ററില്‍ എത്താതിരുന്നതിന്റെ ദുഃഖം പുത്തന്‍ റിലീസുകളോടെ പ്രേക്ഷകര്‍ക്ക് തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ വേനല്‍ അവധിയായതിനാല്‍ തീയെറ്ററുകളിലേക്ക് കുടുംബപ്രേക്ഷകര്‍ എത്തുന്നതും സിനിമ ലോകത്തിന് ഗുണകരമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com