അക്ഷയ്കുമാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ വന്‍ തീപുടുത്തം: ആളപായമില്ല

ഷൂട്ടിങ് സെറ്റിന്റെ ചില ഭാഗങ്ങള്‍ക്ക് സാരമായ നാശനഷ്ടള്‍ സംഭവിച്ചിട്ടുണ്ട്.
അക്ഷയ്കുമാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ വന്‍ തീപുടുത്തം: ആളപായമില്ല

ക്ഷയ് കുമാര്‍ അഭിനയിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ തീപിടുത്തം. കേസരി എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്ന ഷൂട്ടിംഗ് സെറ്റിലാണ് തീപിടുത്തമുണ്ടായത്. ആര്‍ക്കും അപകടമില്ല. പക്ഷേ ഷൂട്ടിങ് സെറ്റിന്റെ ചില ഭാഗങ്ങള്‍ക്ക് സാരമായ നാശനഷ്ടള്‍ സംഭവിച്ചിട്ടുണ്ട്.

അക്ഷയ് കുമാര്‍ സെറ്റില്‍ നിന്ന് പോയതിനു ശേഷമായിരുന്നു തീപിടുത്തമുണ്ടായത്. എന്നാല്‍ ക്രൂ അംഗങ്ങളില്‍ ചിലര്‍ സെറ്റിലുണ്ടായിരുന്നു. പഴയകാലത്തെ കഥ പറയുന്ന ചിത്രത്തിന് വേണ്ടി യുദ്ധരംഗം ചിത്രീകരിക്കുന്നതിനിടക്ക് ബോംബ് പൊട്ടുന്ന ഒരു രംഗമുണ്ടായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനിടക്കാണ് തീപിടുത്തമുണ്ടായത്. 

സരാഗര്‍ഹി യുദ്ധത്തിന്റെ കഥാ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹവില്‍ദാര്‍ ഇഷ്‌വാര്‍ സിംഗിനെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഞെട്ടിപ്പിക്കുന്ന മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുക. ഇതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അക്ഷയ് തന്നെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിരുന്നു. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാഗ് സിങ്ങാണ്. അനുരാഗ് സിങ്, പരിണിതി ചോപ്ര തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com