ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തില്‍ പൃഥ്വിരാജും ആന്റണി വര്‍ഗീസും?

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജും ആന്റണി വര്‍ഗീസും ഈ ചിത്രത്തില്‍ ഒന്നിച്ചെത്തുമെന്നാണ് സൂചന.
ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തില്‍ പൃഥ്വിരാജും ആന്റണി വര്‍ഗീസും?

ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ ആന്റണി വര്‍ഗീസ് നായകനായെത്തിയ ചിത്രം 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' ഇപ്പോഴും തിയേറ്ററുകളില്‍ ചലനമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 31നായിരുന്നു ചിത്രത്തിന്റെ റിലീസ്. നടന്‍ ജീവയെ നായകനാക്കി ചിത്രത്തിന്റെ തമിഴ് പതിപ്പും ഇറക്കുമെന്നും വാര്‍ത്തകളുണ്ട്. 

ഇതിനിടെ ടിനു പാപ്പച്ചന്‍ പുതിയ മലയാളം ചിത്രം സംവിധാനം ചെയ്യുമെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജും ആന്റണി വര്‍ഗീസും ഈ ചിത്രത്തില്‍ ഒന്നിച്ചെത്തുമെന്നാണ് സൂചന. മാസ് മസാല എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രത്തിന്റ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അടുത്ത ആഴ്ചകളിലായി ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏതായാലും പൃഥ്വിരാജും ആന്റണി വര്‍ഗീസും ഇപ്പോള്‍ ഏറ്റെടുത്ത ചിത്രങ്ങളുടെ ജോലികളാല്‍ തിരക്കിലാണ്. പൃഥ്വിയുടെ തന്നെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രം 9 ന്റെ ഷൂട്ടിങ്ങിനായി താരം ഹിമാലയത്തിലേക്ക് പോകുമെന്ന് ഒരാഴ്ച മുന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ജെനൂസ് മുഹമ്മദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബ്‌ളെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ കേരളത്തിലെ ഷൂട്ടിങ് കഴിഞ്ഞുവെന്നാണ് വിവരം. ആന്റണി വര്‍ഗീസ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com