കാസ്റ്റിങ് കൗച്ച് പബ്ലിസിറ്റി സ്റ്റണ്ട്: ശരീരം മറച്ച് അഭിനയിക്കുന്ന നടിമാര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കാനാവില്ല 

മറ്റ് നടിമാരെ അപേക്ഷിച്ച് മോശം റോളുകള്‍ ചെയ്ത തനിക്ക് ഇത്തരത്തിലുള്ള ഒരു ദുരനുഭവവും നേരിട്ടിട്ടില്ല.
കാസ്റ്റിങ് കൗച്ച് പബ്ലിസിറ്റി സ്റ്റണ്ട്: ശരീരം മറച്ച് അഭിനയിക്കുന്ന നടിമാര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കാനാവില്ല 

ന്ന് പോണ്‍താരങ്ങളെ ബഹുമാനിക്കാനും അവരുടെ കൂടെ സെല്‍ഫിയെടുക്കാനും മറ്റ് താരങ്ങള്‍ക്ക് മടിയില്ലെന്ന് ചലച്ചിത്ര താരം ഷക്കീല. ഇത് നല്ലകാര്യമാണ്, താന്‍ അഭിനയിക്കുന്ന സമയത്ത് ചിത്രമെടുക്കാന്‍ കഴിയുന്ന രീതിയിലുള്ള ഫോണുകള്‍ കുറവായിരുന്നു. തന്റെ സിനിമകള്‍ തലയില്‍ മുണ്ടിട്ട് പോയി കാണുന്നവര്‍ ഇപ്പോള്‍ പോണ്‍ സിനിമകള്‍ കാണാന്‍ മടി കാണിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

സാങ്കേതിക വിദ്യയുടെ മികവാണ് പോണ്‍ അഭിനേതാക്കള്‍ക്ക് താരതമ്യേന മികച്ച പിന്തുണ ലഭിക്കുന്നതിന് കാരണമെന്നും ഷക്കീല പറഞ്ഞു. മുന്‍പെല്ലാം പോണ്‍താരങ്ങളെ പൊതുജന മധ്യത്തില്‍ അംഗീകരിക്കാന്‍ ആളുകള്‍ക്ക് മടിയുമുണ്ടായിരുന്നു. ഇപ്പോള്‍ പോണ്‍ സിനിമാ താരങ്ങളുടെ സാന്നിധ്യം ചിത്രം വിജയിക്കുന്നതില്‍ നിര്‍ണായകമാണ്. അതു കൊണ്ട് അവരെ ബഹുമാനിക്കാന്‍ സിനിമാ മേഖലയിലുള്ളവര്‍ മടിക്കാറില്ലെന്നും ഷക്കീല പറഞ്ഞു. 

സണ്ണി ലിയോണിനും മിയാ ഖലീഫയ്ക്കും ലഭിക്കുന്ന സ്വീകാര്യത തനിക്ക് ലഭിക്കാത്തത് അവര്‍ ഇടുന്നത് പോലെ ബിക്കിനി ഇട്ടാല്‍ കാണാന്‍ ഭംഗിയുണ്ടാകില്ലെന്നത് കൊണ്ടാണെന്നും ഷക്കീല പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

'കാസ്റ്റിങ് കൗച്ച് വിവാദങ്ങളൊക്കെ വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് കരുതുന്നത്. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഇട്ട് പ്രധാന കഥാപാത്രത്തെ അഭിനയിക്കുന്ന നടിമാര്‍ക്ക് ഇത്തരം അനുഭവം ഉണ്ടാവുമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മറ്റ് നടിമാരെ അപേക്ഷിച്ച് മോശം റോളുകള്‍ ചെയ്ത തനിക്ക് ഇത്തരത്തിലുള്ള ഒരു ദുരനുഭവവും നേരിട്ടിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത് വിശ്വസിക്കുക'- ഷക്കീല പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com