'കുഞ്ഞാലിമരക്കാര്‍ നാല് പേരില്ലേ, ഓരോരുത്തരുടെയും കഥ സിനിമയാക്കാമല്ലോ'; മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാരിനുള്ള പ്രിയദര്‍ശന്റെ മറുപടി

'സന്തോഷ് ശിവനുമായി സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു. ഒരു വര്‍ഷത്തേക്ക് കുഞ്ഞാലി മരയ്ക്കാര്‍ എന്ന പ്രോജക്ട് തന്റെ മുന്നിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത്'
'കുഞ്ഞാലിമരക്കാര്‍ നാല് പേരില്ലേ, ഓരോരുത്തരുടെയും കഥ സിനിമയാക്കാമല്ലോ'; മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാരിനുള്ള പ്രിയദര്‍ശന്റെ മറുപടി

മോഹന്‍ലാലോ മമ്മൂട്ടിയോ ആരാകും കുഞ്ഞാലിമരക്കാന്‍. ചോദ്യത്തിന് പുറകെയായിരുന്നു നാണ്ടനാളായി മലയാള സിനിമ ലോകം. അവസാനം മോഹന്‍ലാലിന്റെ മരക്കാറിന്റെ പേര് പുറത്തുവന്നതോടെ ഒരു കാര്യത്തില്‍ തീരുമാനമായി. മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാര്‍ ഉറപ്പായി എത്തുമെന്ന്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുകയാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമനക്കാര്‍ വരില്ലേ? 

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും ഏകദേശം ഒരേ സമയത്താണ് ചിത്രം പ്രഖ്യാപിക്കുന്നത്. പിന്നീട് പ്രിയദര്‍ശന്‍ ചിത്രത്തില്‍ നിന്ന് പിന്നോട്ടുവന്നു. പക്ഷേ ഒരു ആവശ്യം മുന്നോട്ടുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പിന്‍മാറ്റം. മമ്മൂട്ടിയെ നായകനാക്കി എട്ട് മാസത്തിനുള്ളില്‍ കുഞ്ഞാലിമരക്കാന്‍ ആരംഭിച്ചിരിക്കണമെന്ന്. അല്ലെങ്കില്‍ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടുപോകുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഇതുവരെ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രിയദര്‍ശന്‍ മരക്കാര്‍, അറബിക്കടലിലെ സിംഹം പ്രഖ്യാപിച്ചത്. 

സന്തോഷ് ശിവന്റെ സിനിമയെക്കുറിച്ച് ചോദിച്ചവരോട് പ്രഖ്യാപനത്തിനിടെ പ്രിയദര്‍ശന്‍ പറഞ്ഞത് ഇതാണ്. 'സന്തോഷ് ശിവനുമായി സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു. ഒരു വര്‍ഷത്തേക്ക് കുഞ്ഞാലി മരയ്ക്കാര്‍ എന്ന പ്രോജക്ട് തന്റെ മുന്നിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത് അതു കൊണ്ടു തന്നെ ചിത്രവുമായി മുന്നോട്ടു പോയി. കുഞ്ഞാലി നാലു പേരില്ലേ ഓരോരുത്തര്‍ക്കും ഒരോരുത്തരുടെ കഥയും സിനിമയാക്കാമല്ലോ. ഇതു ചരിത്രമാണ് ആര്‍ക്കു വേണമെങ്കിലും കഥ ഉപയോഗിക്കാനുള്ള അവകാശമുണ്ട്. അവര്‍ക്ക് വേണമെങ്കില്‍ ചിത്രം എടുക്കട്ടെ'

എന്നാല്‍ മമ്മൂട്ടിയെ വെച്ചുള്ള സന്തോഷ് ശിവന്‍ ചിത്രം ഒഴിവാക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സമയക്കുറവും ബജറ്റിലെ പ്രശ്‌നവുമാണ് ഈ ചിത്രത്തിന്റെ വഴിമുടക്കിയായി നില്‍ക്കുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

കുഞ്ഞാലിമരക്കാര്‍ നാലാമന്റെ കഥയെ ആസ്പദമാക്കി 100 കോടി ബജറ്റിലാണ് ചിത്രം പുറത്തിറക്കുന്നത്. ഈ കുഞ്ഞാലിമരക്കാരെത്തന്നെയാണ് സന്തോഷ് ശിവനും സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നത്. മോഹന്‍ലാലിന്റെ മരക്കാര്‍ ഇറങ്ങുമെന്ന് ഉറപ്പായതോടെ സന്തോഷ് ശിവന്‍ തന്റെ പദ്ധതി ഉപേക്ഷിക്കുമോ എന്ന് അറിയില്ല. എന്തായാലും മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാരെക്കുറിച്ച് ഒരു തീരുമാനമറിയാന്‍ ഇനി പ്രേക്ഷകര്‍ അധികം കാത്തിരിക്കേണ്ടിവരില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com