തീയറ്റര്‍ കാണുന്നതിന് മുന്‍പ് പണം കൊയ്ത് കാല; രജനീകാന്തിന്റെ ചിത്രത്തിന് 75 കോടിയുടെ സാറ്റലൈറ്റ് റൈറ്റ്

രജനീകാന്തിന്റെ ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സാറ്റലൈറ്റ് പ്രൈസാണ് ഇത്
തീയറ്റര്‍ കാണുന്നതിന് മുന്‍പ് പണം കൊയ്ത് കാല; രജനീകാന്തിന്റെ ചിത്രത്തിന് 75 കോടിയുടെ സാറ്റലൈറ്റ് റൈറ്റ്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കാല റിലീസിന് ഒരുങ്ങുകയാണ്. തീയറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് കോടികള്‍ വാരിയിരിക്കുകയാണ് ചിത്രം. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് 75 കോടി രൂപയ്ക്ക് സ്റ്റാര്‍ നെറ്റ് വര്‍ക് സ്വന്തമാക്കിയെന്നാണ് ഇന്റസ്ട്രി ബസിന്റെ റിപ്പോര്‍ട്ട്.  

രജനീകാന്തിന്റെ ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സാറ്റലൈറ്റ് പ്രൈസാണ് ഇത്. പുറത്തിറങ്ങാനിരിക്കുന്ന ശങ്കര്‍ ചിത്രം 2.0 ത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സീ നെറ്റ് വര്‍ക് 110 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 

കബാലിക്ക് ശേഷം പാ രഞ്ജിത്തുമായി ചേര്‍ന്നുള്ള രജനീകാന്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. ജൂണ്‍ ഏഴിന് ലോകവ്യാപകമായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഗാങ്‌സ്റ്ററായിട്ടാണ് രജനീകാന്ത് എത്തുന്നത്. നാന പടേക്കര്‍, പങ്കജ് ത്രിപതി, അഞ്ജലി പട്ടീല്‍, ഹുമ ഖുറേഷി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധനുഷ് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സന്തോഷ് നാരായണന്‍ ആണ്. ചിത്രം ഏപ്രില്‍ 27 ന് തീയെറ്ററില്‍ എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com