ഫാന്‍സ് ഉറഞ്ഞുതുള്ളികൊണ്ടിരിക്കുന്നു;  ബിജുവിനും സജിതയ്ക്കും പിന്തുണയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ 

പക്വതയും പരസ്പര ബഹുമാനവും ഉള്ള ഒരു സമൂഹമായി കേരളത്തെ മാറ്റിയെടുക്കേണ്ടതുണ്ടെന്നാണ് തങ്ങളുടെ സംയുക്ത അഭിപ്രായമെന്ന് 158പേര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു
ഫാന്‍സ് ഉറഞ്ഞുതുള്ളികൊണ്ടിരിക്കുന്നു;  ബിജുവിനും സജിതയ്ക്കും പിന്തുണയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ 

സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിച്ചതിന് സംവിധായകന്‍ ഡോ. ബിജുവിനും പ്രശസ്ത നടി സജിത മഠത്തിലിനും സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടിവന്ന ആക്രമണങ്ങളെ അപലപിച്ച് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തെ സംബന്ധിച്ച് ചില അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഇവര്‍ക്കെതിരെ സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷന്‍കാരും പെയ്ഡ് പിആര്‍ ഏജന്‍സിക്കാരും ആണധികാരപ്രമത്തരും സൈബര്‍ ലോകത്തും അല്ലാതെയും നടത്തുന്ന അധിക്ഷേപങ്ങള്‍ക്കെതിരെയാണ് പ്രതികരണം. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പക്വതയും പരസ്പര ബഹുമാനവും ഉള്ള ഒരു സമൂഹമായി കേരളത്തെ മാറ്റിയെടുക്കേണ്ടതുണ്ടെന്നാണ് തങ്ങളുടെ സംയുക്ത അഭിപ്രായമെന്ന് 158പേര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

മാന്യരേ,

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തെ സംബന്ധിച്ച് ചില അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരില്‍ പ്രശസ്ത ചലച്ചിത്രകാരനും 2017 കേരള സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗവും ആയ ഡോ. ബിജുവിനെതിരെയും പ്രശസ്ത നടിയും എഴുത്തുകാരിയും അധ്യാപികയുമായ സജിത മഠത്തിലിനെതിരെയും, സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷന്‍കാരും പെയ്ഡ് പിആര്‍ ഏജന്‍സിക്കാരും ആണധികാരപ്രമത്തരും സൈബര്‍ ലോകത്തും അല്ലാതെയും ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുകയാണ്. അസാമാന്യമായ സര്‍ഗാത്മക പ്രതിഭ കൊണ്ടും നിര്‍ഭയത്വം കൊണ്ടുമാണ് ഡോ. ബിജു നമുക്കിടയില്‍ ഒരാളായിരിക്കെ തന്നെ ശ്രദ്ധേയനുമാകുന്നത്. തന്റെ സിനിമകള്‍ക്കെല്ലാം തന്നെ നിരവധി അന്താരാഷ്ട്ര ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അനവധി ലോക മേളകളില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും മിക്കതിലും അദ്ദേഹം ക്ഷണിതാവായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെയും മലയാള സിനിമയുടെയും അഭിമാനഭാജനമായ ഡോ. ബിജുവിനെതിരെ വംശീയമായ അധിക്ഷേപങ്ങള്‍ കോരിച്ചൊരിയപ്പെട്ടതിനെ തുടര്‍ന്ന് തന്റെ ഫേസ്ബുക്ക് പേജ് തന്നെ അദ്ദേഹത്തിന് അടച്ചിടേണ്ടി വന്നു. സമാനമായ അനുഭവമാണ് സജിതക്കുമുണ്ടായത്. താര രാജാക്കന്മാരുടെ സ്വകാര്യ വെര്‍ച്വല്‍ പട്ടാളമാണ് അവരുടെ പേജില്‍ തെറി കൊണ്ടും അധിക്ഷേപങ്ങള്‍ കൊണ്ടും ഭീഷണി കൊണ്ടും അക്രമോത്സുകതയും ഭീതിയുടെ അന്തരീക്ഷവും നിറക്കുന്നത്. ഈ പ്രവണതയെ സര്‍വ്വശക്തിയും ഉപയോഗിച്ച് ഞങ്ങള്‍ അപലപിക്കുന്നു.

നമുക്കിഷ്ടപ്പെട്ടതോ അല്ലാത്തതോ ആവട്ടെ ഡോ. ബിജുവിനും സജിതക്കും മറ്റുള്ളവര്‍ക്കും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പക്വതയും പരസ്പര ബഹുമാനവും ഉള്ള ഒരു സമൂഹമായി കേരളത്തെ മാറ്റിയെടുക്കേണ്ടതുണ്ടെന്നാണ് ഞങ്ങളുടെ സുവ്യക്തമായ അഭിപ്രായം.

1 കെ സച്ചിദാനന്ദന്‍ (കവി)
2 എന്‍ എസ് മാധവന്‍ (എഴുത്തുകാരന്‍)
3 ആനന്ദ് (എഴുത്തുകാരന്‍)
4 കുരീപ്പുഴ ശ്രീകുമാര്‍ (കവി)
5 കെ ജി ശങ്കരപ്പിള്ള (കവി)
6 എം എന്‍ കാരശ്ശേരി (എഴുത്തുകാരന്‍)
7 കെ പി കുമാരന്‍ (സംവിധായകന്‍)
8 ടി വി ചന്ദ്രന്‍ (സംവിധായകന്‍)
9 സിവിക് ചന്ദ്രന്‍ (എഴുത്തുകാരന്‍)
10 സി വി ബാലകൃഷ്ണന്‍ (എഴുത്തുകാരന്‍)
11 സുനില്‍ പി ഇളയിടം (എഴുത്തുകാരന്‍, പ്രഭാഷകന്‍)
12 എസ് ശാരദക്കുട്ടി (എഴുത്തുകാരി) 
13 ഷാഹിന ഇ കെ (എഴുത്തുകാരി)
14 ഡോ ആശാ ജോസഫ്
15 അര്‍ച്ചന പദ്മിനി (അഭിനേതാവ്)
16 ചന്ദ്രിക സി എസ് (എഴുത്തുകാരി)
17 നീലന്‍ (ജേര്‍ണലിസ്റ്റ്, നിരൂപകന്‍)
18 ഓ കെ ജോണി (നിരൂപകന്‍)
19 ബി എം സുഹറ
20 സണ്ണീ ജോസഫ് (ക്യാമറാമാന്‍)
21 ഗൌരിദാസന്‍ നായര്‍ (ജേര്‍ണലിസ്റ്റ്)
22 ജി പി രാമചന്ദ്രന്‍ (നിരൂപകന്‍)
23 വി കെ ജോസഫ് (നിരൂപകന്‍)
24 ഡോ പി കെ പോക്കര്‍
25 കെ ഇ എന്‍ കുഞ്ഞഹമ്മദ്
26 സുദേവന്‍ (സംവിധായകന്‍)
27 സനല്‍കുമാര്‍ ശശിധരന്‍ (സംവിധായകന്‍)
28 സത്യപാല്‍ (ആര്‍ട്ടിസ്‌റ്)
29 ദീദി ദാമോധരന്‍ (തിരക്കഥാകൃത്ത്)
30 ബാബുരാജ് പി 
31 കരിവെള്ളൂര്‍ മുരളി (എഴുത്തുകാരന്‍)
32 മുരളി വെട്ടത്ത്
33 കെ പി ജയകുമാര്‍ (ജേര്‍ണലിസ്റ്റ്)
34 ഷിബു മുഹമ്മദ്
35 മധു ജനാര്‍ദ്ദനന്‍ (നിരൂപകന്‍)
36 വിധു വിന്‍സന്റ് (സംവിധായക)
37 ഒ പി സുരേഷ്
38 ബിജു മുത്തത്തി (ജേര്‍ണലിസ്റ്റ്)
39 പ്രേം ചന്ദ് (ജേര്‍ണലിസ്റ്റ്)
40 ജോളി ചിറയത്ത്
41 പ്രതാപ് ജോസഫ് (സംവിധായകന്‍, ക്യാമറാമാന്‍)
42 ജിജു ആന്റണി (സംവിധായകന്‍)
43 അഭിജ ശിവകല (അഭിനേതാവ്)
44 കെ ജി ജയന്‍ (ക്യാമറാമാന്‍)
45 സി അശോകന്‍
46 മുരളി നാഗപ്പുഴ
47 ഡോ മീന പിള്ള
48 മനോജ് പുതിയവിള
49 സഞ്ജു സുരേന്ദ്രന്‍ (സംവിധായകന്‍)
50 സുജ സൂസന്‍ ജോര്‍ജ്ജ്
51 രാജേഷ് ചിറപ്പാട്
52 ഷെറി ഗോവിന്ദ്
53 പൊന്ന്യം ചന്ദ്രന്‍
54 എം എന്‍ വിജയകുമാര്‍
55 മധുപാല്‍ (അഭിനേതാവ്, സംവിധായകന്‍)
56 ശ്രീബാല കെ മേനോന്‍ (സംവിധായക)
57 ഭാസുരേന്ദ്രബാബു (എഴുത്തുകാരന്‍)
58 നവീന സുഭാഷ് (കവയത്രി)
59 കെ ആര്‍ മനോജ് (സംവിധായകന്‍)
60 മണിലാല്‍ (സംവിധായകന്‍)
61 എസ് ആനന്ദന്‍ (ജേര്‍ണലിസ്റ്റ്)
62 അന്‍വര്‍ അലി (എഴുത്തുകാരന്‍)
63 പി എന്‍ ഗോപീകൃഷ്ണന്‍ (എഴുത്തുകാരന്‍)
64 സുധ കെ എഫ്
65 ദീപന്‍ ശിവരാമന്‍ (നാടക സംവിധായകന്‍)
66 എം എ റഹ്മാന്‍ (എഴുത്തുകാരന്‍)
67 ദീപേഷ് ടി (സംവിധായകന്‍)
68 ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് (എഴുത്തുകാരന്‍)
69 ഡേവിസ് മാനുവല്‍ (എഡിറ്റര്‍)
70 സുരേഷ് അച്ചൂസ് (സംവിധായകന്‍)
71 രാംദാസ് കടവല്ലൂര്‍ (നിരൂപകന്‍)
72 ജൂബിത് നമ്രടത്ത് (സംവിധായകന്‍)
73 ബൈജു മേരിക്കുന്ന് (നിരൂപകന്‍)
74 മധുസൂദനന്‍ (ആര്‍ട്ടിസ്‌റ്, സംവിധായകന്‍)
75 ദിലീപ് ദാസ് (ഡിസൈനര്‍)
76 റെജി എം ദാമോദരന്‍
77 എം ജി ശശി (സംവിധായകന്‍)
78 പ്രിയ തുവ്വശ്ശേരി (ഡോക്യൂ സംവിധായിക)
79 പ്രിയനന്ദനന്‍ (സംവിധായകന്‍)
80 വിജയന്‍ പുന്നത്തൂര്‍ (നിരൂപകന്‍)
81 സിജു കെ ജെ(നിരൂപകന്‍)
82 മനോജ് കാന (സംവിധായകന്‍)
83 ഉണ്ണി വിജയന്‍ (സംവിധായകന്‍)
84 അപര്‍ണ പ്രശാന്തി (നിരൂപക)
85 എം ജെ രാധാകൃഷ്ണന്‍ (ക്യാമറാമാന്‍)
86 ഷാഹിന നഫീസ (ജേര്‍ണലിസ്റ്റ്)
87 പി കെ ഗണേഷ് (സിനിമ നിരൂപകന്‍)
88 സനീഷ് പനങ്ങാട് (സാംസ്‌കാരിക വിമര്‍ശകന്‍)
89 വിജയരാഘവന്‍ ചേലിയ (എഴുത്തുകാരന്‍)
90 എ.പി.കുഞ്ഞാമു (എഴുത്തുകാരന്‍)
91 മോഹനന്‍ പുതിയൊട്ടില്‍(കവി)
92 റജിപ്രസാദ് (ക്യാമറാമാന്‍)
93 വെങ്കിടേഷ് രാമകൃഷ്ണന്‍ (ജേര്‍ണലിസ്റ്റ്)
94 സജിന്‍ ബാബു (സംവിധായകന്‍)
95 ശിവകുമാര്‍ കാങ്കോല്‍ (സംവിധായകന്‍)
96 ഷൈനി ജേക്കബ് ബെഞ്ചമിന്‍ (സംവിധായിക)
97 കണ്ണന്‍ നായര്‍ (അഭിനേതാവ്)
98 ജയന്‍ കെ സി (സംവിധായകന്‍)
99 പ്രമോദ് തോമസ് (ശബ്ദ മിശ്രണം)
100 പുരവ് ഗോസ്വാമി (അസമീസ് അഭിനേതാവ്)
101 അമുദന്‍ (ഡോക്യൂ സംവിധായകന്‍)
102 പ്രജിത നമ്പ്യാര്‍ (എഴുത്തുകാരി)
103 അരുണ്‍ ശിവന്‍ (സംവിധായകന്‍)
104 ഗിരിജ പതേക്കര (കവയത്രി)
105 വി ടി ജയദേവന്‍ (കവി )
106 ജ്യോത്സ്‌ന കടയപ്രത്ത് (കവയത്രി)
107 വിനോദ് വൈശാഖി
108 ജിനേഷ്‌കുമാര്‍ എരമം
109 എ ശാന്തകുമാര്‍ (നാടക സംവിധായകന്‍)
110 ഷിബു മുത്താട്ട് (നാടക സംവിധായകന്‍) 
111 ശിവദാസ് പോയില്‍കാവ് (നാടക സംവിധായകന്‍)
112 റഫീഖ് മംഗലശ്ശേരി (നാടകകൃത്ത്, സംവിധായകന്‍)
113 എബി എം ജോസഫ് (ചിത്രകാരന്‍)
114 ഡോ. ആസാദ് (സാഹിത്യ നിരൂപകന്‍, രാഷ്ട്രീയ നിരീക്ഷകന്‍)
115 ഖദീജ മുംതാസ് (എഴുത്തുകാരി)
116 വത്സലന്‍ വാതുശ്ശേരി
117 സന്തോഷ് ബാബുസേനന്‍ (സംവിധായകന്‍)
118 സതീഷ് ബാബുസേനന്‍ (സംവിധായകന്‍)
119 സജി പാലമേല്‍ (സംവിധായകന്‍)
120 അജയന്‍ അടാട്ട് (സൗണ്ട് റെക്കോര്‍ഡിസ്‌റ്)
121 അനീസ് കെ മാപ്പിള (സംവിധായകന്‍)
122 ഇ സന്തോഷ് കുമാര്‍ (എഴുത്തുകാരന്‍)
123 എം നന്ദകുമാര്‍ (എഴുത്തുകാരന്‍)
124 ശിവജി പണിക്കര്‍ (കലാ വിമര്‍ശകന്‍)
125 സുമംഗല ദാമോദരന്‍ (ഗായിക, സാമ്പത്തികശാസ്ത്രം)
126 ദീപ നിഷാന്ത് (എഴുത്തുകാരി)
127 മായാ കൃഷ്ണറാവു (തിയേറ്റര്‍മേക്കര്‍)
128 അപര്‍ണ വിശ്വനാഥ് (മാധ്യമ പ്രവര്‍ത്തക)
129 അനിതാ ചെറിയാന്‍ (നാടക അദ്ധ്യാപനം, ഗവേഷണം)
130 ജോസ് കോശി (നാടക സംവിധായകന്‍)
131 ചന്ദ്രദാസന്‍ (നാടക സംവിധായകന്‍)
132 റോയ്സ്റ്റന്‍ ഏബല്‍ (നാടക സംവിധായകന്‍)
133 അഭിലാഷ് പിള്ള (നാടക സംവിധായകന്‍)
134 ബിന്ദു കെ സി (സ്‌കോളര്‍)
135 രത്‌നാകരന്‍ കോഴിക്കോട് (നാടക സംവിധായകന്‍)
136 അലിയാര്‍ അലി (നാടക സംവിധായകന്‍)
137 ശ്രീകൃഷ്ണന്‍ കെ പി (സംവിധായകന്‍)
138 ബിന്ദു രാധാകൃഷ്ണന്‍ (എക്‌സ്‌മേയര്‍, അധ്യാപക)
139 നാരായണന്‍ എം വി (തിയേറ്റര്‍ സ്‌കോളര്‍/അദ്ധ്യാപകന്‍)
140 നരിപ്പറ്റ രാജു(നാടക സംവിധായകന്‍)
141 നിരഞ്ജന്‍ (കവി, കാര്‍ട്ടൂണിസ്‌റ്)
142 ചെലവൂര്‍ വേണു (നിരൂപകന്‍)
143 സരിതാ വര്‍മ്മ (ജേണലിസ്റ്റ്)
144 സനീഷ് ഇ (ജേര്‍ണലിസ്റ്റ്)
145 എതിരന്‍ കതിരവന്‍ (എഴുത്തുകാരന്‍)
146 എ ജെ തോമസ് 
147 സുരേഷ് കൂത്തുപറമ്പ് 
148 നന്ദജന്‍ (സംവിധായകന്‍)
149 കേശവന്‍ (നാടകപ്രവര്‍ത്തകന്‍)
150 അജിത്കുമാര്‍ ബി (എഡിറ്റര്‍)
151 എന്‍ ശശിധരന്‍ (എഴുത്തുകാരന്‍)
152 രേണു രാമനാഥ് (ജേര്‍ണലിസ്‌ററ്, നിരൂപക)
153 കുര്യാക്കോസ് മാംകൂട്ടം (പ്രൊഫസര്‍)
154 അനു പാപ്പച്ചന്‍ (എഴുത്തുകാരി, നിരൂപക)
155 ബിന്ദു മേനോന്‍ (ഫിലിം സ്‌കോളര്‍)
156 ബന്ധുപ്രസാദ് (ആര്‍ട്ട് ഫെസിലിറ്റേറ്റര്‍)
157 സി എസ് വെങ്കിടേശ്വരന്‍ (നിരൂപകന്‍)
158 പ്രകാശ് ബാരെ (അഭിനേതാവ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com