എല്ലാം രഹസ്യമാക്കിയത് വേറൊന്നും കൊണ്ടല്ല: നേഹ ധൂപിയ

ഇക്കഴിഞ്ഞ മേയ് 10ന് ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് അധികം ആരെയും അറിയിക്കാതെയായിരുന്നു വിവാഹം.  
എല്ലാം രഹസ്യമാക്കിയത് വേറൊന്നും കൊണ്ടല്ല: നേഹ ധൂപിയ

ബോളിവുഡ് താരം നേഹ ധുപിയയുടെ വിവാഹം രഹസ്യമാക്കി നടത്തിയെന്നാരോപിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിച്ചത്. താരത്തെപ്പറ്റി ആളുകള്‍ വളരെയധികം അധിഷേപ പരാമര്‍ശങ്ങളും നടത്തി. നേഹയുടെ തന്റെ ബാല്യകാല സുഹൃത്തു കൂടിയായ നടന്‍ അംഗദ് ബേദിയെ ആയിരുന്നു വിവാഹം കഴിച്ചിരുന്നത്. ഇക്കഴിഞ്ഞ മേയ് 10ന് ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് അധികം ആരെയും അറിയിക്കാതെയായിരുന്നു വിവാഹം.  

നേഹ ഗര്‍ഭിണിയായതുകൊണ്ടാണ് തിരക്കു പിടിച്ച് വിവാഹം നടത്തിയതെന്നായിരുന്നു ആളുകള്‍ പറഞ്ഞ് പരത്തിയത്.  എന്നാല്‍ അത് ശരിയല്ലെന്നു പറഞ്ഞ് താരത്തിന്റെ അച്ഛന്‍ തന്നെ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ വിവാഹം മറച്ചുവച്ചതിന്റെ യഥാര്‍ത്ഥ കാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നേഹ. 

'വിവാഹം കഴിഞ്ഞ ചിത്രം പങ്കുവച്ചപ്പോള്‍ ആശംസകളെക്കാള്‍ ഏറെ ലഭിച്ചത് തെറിവിളിയായിരുന്നു. അത് എന്നെ വല്ലാതെ അമ്പരപ്പിച്ചു. പക്ഷേ അംഗദിന് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. നമ്മെ ആളുകള്‍ കൂടുതല്‍ സ്‌നേഹിക്കുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള മറുപടികള്‍ ലഭിക്കുന്നതെന്നായിരുന്നു അംഗദിന്റെ അഭിപ്രായം'- നേഹ പറഞ്ഞു.

'എന്നും വ്യക്തിജീവിതത്തിന് വളരെയധികം വില കല്‍പ്പിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ടു തന്നെ വിവാഹവും വ്യക്തിപരമാകണമെന്ന് ഉറപ്പിച്ചു. അംഗദ് വിവാഹ അഭ്യര്‍ത്ഥനയുമായി വന്നപ്പോഴും എന്റെ ആവശ്യം ഇതൊരു സ്വകാര്യ ചടങ്ങായിരിക്കണം എന്നതു മാത്രമായിരുന്നു. പൊതു ജീവിതത്തിന്റെ കൂടുതല്‍ സമയവും സെലിബ്രിട്ടിയായാണ് നില്‍ക്കുന്നത്. ബാക്കിയുള്ള കുറച്ചു സമയം ഞാന്‍ നേഹയായിരിക്കട്ടെ'- താരം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com