'നഖക്ഷതങ്ങളില്‍ മോനിഷയ്ക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ അമ്പിളിയെ ആരും ഓര്‍ത്തില്ല'

അമ്പിളിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.
'നഖക്ഷതങ്ങളില്‍ മോനിഷയ്ക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ അമ്പിളിയെ ആരും ഓര്‍ത്തില്ല'

രു കാലത്ത് മലയാള സിനിമയുടെ സ്ത്രീശബ്ദമായിരുന്നു അമ്പിളി എന്ന് വേണമെങ്കില്‍ പറയാം. ഡബ്ബിങ് ആര്‍ട്ടിസ്റ്റായ അമ്പിളിയായിരുന്നു ഒരുവിധം നടിമാര്‍ക്കെല്ലാം ശബ്ദം നല്‍കിയിരുന്നത്. അസുഖത്തെ തുടര്‍ന്ന് അമ്പിളി കഴിഞ്ഞ ദിവസം നമ്മോട് വിടപറഞ്ഞു. ഇപ്പോള്‍ അമ്പിളിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.

മോനിഷക്ക് നഖക്ഷതം എന്ന സിനിമക്ക് ഊര്‍വശി അവാര്‍ഡ് കിട്ടിയപ്പോള്‍ ആരും അമ്പിളിയെ ഓര്‍ത്തില്ലെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി അര്‍ഹിച്ച അംഗീകാരങ്ങളൊന്നും അവര്‍ക്ക് ലഭിച്ചില്ലെന്നും അതില്‍ അവര്‍ പരിഭവം പ്രകടിപ്പിച്ചില്ലെന്നും പറഞ്ഞു.  

അന്തരിച്ച നടി മോനിഷയ്ക്കു വേണ്ടി ശബ്ദം നല്‍കിയിരുന്നത് അമ്പിളിയായിരുന്നു. മോനിഷയുടെ ആദ്യചിത്രമായ നഖക്ഷതങ്ങള്‍ മുതല്‍ അവസാനചിത്രം വരെ മോനിഷക്കായി ശബ്ദം നല്‍കി. നടിമാരായ ശോഭന, ജോമോള്‍, മാതു എന്നിവര്‍ക്കായും വിവിധ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ശാലിനിയുടെ കുട്ടികാലത്തും മുതിര്‍ന്ന് നായികയായപ്പോഴും അമ്പിളിയാണ് ശബ്ദം നല്‍കിയത്. 

കന്നത്തില്‍ മുത്തമിട്ടാല്‍, ഇംഗ്ലിഷ് വിംഗ്ലിഷ്, കഹാനി തുടങ്ങി ഒട്ടേറെ അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയപ്പോള്‍ നായികമാര്‍ക്കു ശബ്ദം നല്‍കിയത് അമ്പിളിയായിരുന്നു. നൂറോളം ചിത്രങ്ങള്‍ക്കായി ശബ്ദം നല്‍കിയെങ്കിലും ഒരു സ്വകാര്യ ചാനലിന്റെ പുരസ്‌കാരം മാത്രമാണു അമ്പിളിയെ തേടിയെത്തിയത്. ഇരുപത്തിരണ്ടോളം അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ടിസ്റ്റായ ചന്ദ്രമോഹന്‍ ഭര്‍ത്താവാണ്. വൃന്ദ, വിദ്യ എന്നിവരാണ് മക്കള്‍.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അമ്പിളി പോയി.
നാല്പത് വർഷത്തെ സൗഹൃദം..ആദ്യമായി കാണുമ്പോൾ അവൾക്ക് എട്ട് വയസ്സ് കാണും.എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സിന് ഇളയവൾ.ആ പ്രായത്തിലും അനായാസേന ഡബ് ചെയ്യുന്ന അവളെ അസൂയയോടെ ഞാൻ നോക്കിയിരുന്നിട്ടുണ്ട്. 17 18 വയസ്സുളളപ്പോൾ ബേബി ശാലിനിക്കും മറ്റുളള ചെറിയ കുട്ടികൾക്കും അവൾ ശബ്ദം നൽകി..ശാലിനി നായികയായപ്പോഴും മോനിഷക്കും മലയാളത്തിലെ മുൻ നിര നായികമാർക്കും അവൾ ശബ്ദം നൽകി.മോനിഷക്ക് നഖക്ഷതം എന്ന സിനിമക്ക് ഊർവശി അവാർഡ് കിട്ടിയപ്പോൾ ആരും അമ്പിളിയെ ഓർത്തില്ല. 
ഒരു പുരസ്കാരവും അവൾക്ക് ലഭിച്ചില്ല.അതിനവൾക്ക് പരിഭവമോ പരാതിയോ ഒന്നും ഇല്ലായിരുന്നു.. സിനിമയിൽ ഡബിങ് അവസരം കുറഞ്ഞപ്പോൾ അവൾ മൊഴിമാറ്റ സിനിമകൾ്ക്ക് സംഭാഷണം എഴുതി. സീരിയലുകൾക്ക് ശബ്ദം നൽകി. 
ഇംഗ്ലീഷ് വിംഗ്ളിഷ് ,കഹാനി എല്ലാം അവളെഴുതിയതാണ്..അദ്ധ്വാനിക്കാൻ മാത്രമേ അവൾക്കറിയൂ..സന്തോഷമെന്തെന്ന് അവളറിഞ്ഞിട്ടില്ല..ആരും അവളെ ചേർത്തു നിർത്തി സ്നേഹിച്ചില്ല..ഒടുവിൽ മക്കളുടെ സ്നേഹം ആസ്വദിക്കാൻ തുടങ്ങിയ സമയത്ത് മരണം വന്ന് അവളെ കൊണ്ടുപോയി..I miss you AMBILY..I LOVE YOU SO MUCH..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com