'രണ്ടെണ്ണം അടിച്ചാല്‍ മാത്രമല്ല അല്ലാതെയും നന്നായി സംസാരിക്കും'; ആരാധകന്റെ വായടപ്പിച്ച് ടൊവിനോ തോമസ്

താരത്തിന്റെ സംസാരം രസകമായി മുന്നോട്ടുപോകുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യവും അതിന് ടൊവിനോ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
'രണ്ടെണ്ണം അടിച്ചാല്‍ മാത്രമല്ല അല്ലാതെയും നന്നായി സംസാരിക്കും'; ആരാധകന്റെ വായടപ്പിച്ച് ടൊവിനോ തോമസ്

ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തിയ മറഡോണ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിലായതിനാല്‍ മറഡോണയുടെ പ്രമോഷന് പങ്കെടുക്കാന്‍ പറ്റാത്തതിന്റെ ദുഃഖത്തിലായിരുന്നു താരം. ഈ വിഷമം മാറ്റാനാണ് താരം ഫേയ്‌സ്ബുക് ലൈവില്‍ എത്തിയത്. താരത്തിന്റെ സംസാരം രസകമായി മുന്നോട്ടുപോകുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യവും അതിന് ടൊവിനോ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മറഡോണയുടെ പ്രമോഷനായി നാട്ടില്‍ എത്തിനിരിക്കുകയായിരുന്നെന്നും എന്നാല്‍ തന്റെ ഫ്‌ലൈറ്റ് മിസായെന്നും പറഞ്ഞാണ് അദ്ദേഹം ലൈവ് ആരംഭിച്ചത്. നാട്ടില്‍ നല്ല മഴയാണെന്ന് അറിയാമെന്നും അതിനിടയില്‍ തന്റെ ചിത്രം കാണാന്‍ സമയം കണ്ടേത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറഡോണയെക്കുറിച്ചും വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും പരാജയപ്പെട്ട ചിത്രത്തെക്കുറിച്ചുമെല്ലാമുള്ള ആരാധകരുടെ ചോദ്യത്തിന് വളരെ മനോഹരമായാണ് ടൊവിനോ മറുപടി നല്‍കിയത്. തീവണ്ടിയിലെ ടോവിനോയെ കണ്ട് സിഗററ്റ് വലി ആരംഭിച്ചെന്ന് ഒരു ആരാധകന്‍ പറഞ്ഞപ്പോള്‍ താന്‍ റിയല്‍ ലൈഫില്‍ പുകവലിക്കാറില്ലെന്നും ഇത്തരം അനുകരണങ്ങള്‍ ശരിയല്ലെന്നുമായിരുന്നു മറുപടി. അതിന് ശേഷം തിരിച്ചുവരാന്‍ കാറില്‍ കയറിയിട്ടും അദ്ദേഹം സംസാരം തുടര്‍ന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി ആ ചോദ്യം എത്തിയത്.
 
'ബ്രോ രണ്ടെണ്ണം അടിച്ചിട്ടുണ്ടോ, നിങ്ങള്‍ നല്ല സ്‌റ്റെലായി സംസാരിക്കുന്നുണ്ടല്ലോ..' അതിരുവിട്ട ഈ ചോദ്യത്തിന് ടൊവിനോ അപ്പോള്‍ തന്നെ മറുപടി നല്‍കി. 'അല്ല സുഹൃത്തേ നിങ്ങളും നിങ്ങളുടെ വീട്ടിലുള്ളവരും രണ്ടെണ്ണം അടിച്ചാല്‍ മാത്രമേ സ്‌റ്റെലായി സംസാരിക്കാരുള്ളോ. ഞങ്ങള്‍ കുടുംബപരമായിട്ട് അടിക്കാതെ തന്നെ നന്നായി സംസാരിക്കുന്നവരാണ്.' ടോവിനോയുടെ മറുപടി ലൈവ് കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. 

ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് ഇങ്ങനെ തന്നെ മറുപടി പറയണമെന്നാണ് ടൊവിനോ ആരാധകരുടെ പക്ഷം. എന്നാല്‍ അയാളുടെ വീട്ടുകാരെ ഇതിലേക്ക് വലിച്ചിഴച്ചതിനെ വിമര്‍ശിക്കുന്നവരുമുണ്ട്. എന്തായാലും ടൊവിനോയുടെ ലൈവ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com