'ഒരു പറവയ് പോതും പോതും': മനസ് നിറച്ച് അമുധനും മകളും

പേരന്‍പിലെ അന്‍പേ അന്‍പിന്‍ വീഡിയോ ഗാനത്തിന്റെ പ്രോമോ പുറത്തുവിട്ടു.
'ഒരു പറവയ് പോതും പോതും': മനസ് നിറച്ച് അമുധനും മകളും

രാധകര്‍ ഏറെ ആകാംക്ഷാഭരിതരായി കാത്തിരിക്കുന്ന ചിത്രമാണ് പേരന്‍പ്. പേരന്‍പിലെ അന്‍പേ അന്‍പിന്‍ വീഡിയോ ഗാനത്തിന്റെ പ്രോമോ പുറത്തുവിട്ടു. സുമതി റാമിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തികും. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 7 നായിരിക്കും പേരന്‍പ് റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17 ാം സ്ഥാനത്ത് റാം സംവിധാനം ചെയ്ത ഈ ചിത്രം എത്തിയിരുന്നു. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകള്‍ നേടിയാണ് 17 ാം സ്ഥാനത്തെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്‌സി െ്രെഡവറും സ്‌നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com