പാട്ടുപാടിയത് മന്ത്രിക്ക് ഇഷ്ടമായി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് സിനിമയില്‍ പാടാന്‍ അവസരം

സ്‌കൂളിലെ മെറിറ്റ് ഈവനിങ്ങില്‍ പാട്ട് പാടിയതിന് ശേഷമായിരുന്നു അസ്‌ന എന്ന പെണ്‍കുട്ടിയെ തേടി ഈ അപ്രതീക്ഷിത അവസരം എത്തിയത്.
പാട്ടുപാടിയത് മന്ത്രിക്ക് ഇഷ്ടമായി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് സിനിമയില്‍ പാടാന്‍ അവസരം

രുടെയെങ്കിലും അഭിനയം ഇഷ്ടമായാല്‍ സംവിധായകര്‍ തങ്ങളുടെ ചിത്രത്തിലേ ക്ഷണിക്കുക പതിവുണ്ട്. അതുപോലെ പാട്ട് ഇഷ്ടമായാല്‍ സംഗീത സംവിധായര്‍ പാടാനും വിളിക്കും. ഇതുപക്ഷേ കേരളത്തിന്റെ ധനമന്ത്രിയാണ് ഒരു പെണ്‍കിട്ടിക്ക് സിനിമയില്‍ പാടാന്‍ അവസരമുണ്ടാക്കാമെന്ന് വാഗ്ധാനം ചെയ്തിരിക്കുന്നത്. 

സ്‌കൂളിലെ മെറിറ്റ് ഈവനിങ്ങില്‍ പാട്ട് പാടിയതിന് ശേഷമായിരുന്നു അസ്‌ന എന്ന പെണ്‍കുട്ടിയെ തേടി ഈ അപ്രതീക്ഷിത അവസരം എത്തിയത്. ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂളില്‍  മന്ത്രി തോമസ് ഐസക് എത്തിയപ്പോഴാണ് അസ്‌ന പാട്ട് പാടിയത്. പാട്ട് കേട്ട ഇഷ്ടമായ മന്ത്രി അസ്‌നയെ കുറിച്ച് അന്വേഷിച്ചു. കലോത്സവങ്ങളിലും റിയാലിറ്റി ഷോയിലും വിജയിയായ അസ്‌നയ്ക്ക് തോമസ് ഐസക്കിന്റെ സ്‌നേഹസമ്മാനമായിരുന്നു അത്.

തനിക്കറിയാവുന്ന സിനിമാ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അസ്‌നയ്ക്ക് പാടാനുള്ള അവസരമൊരുക്കി മന്ത്രി. ചൊവ്വാഴ്ച സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് അസ്‌ന അഡ്വാന്‍സ് ഏറ്റുവാങ്ങും. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിനെത്തിയപ്പോഴായിരുന്നു മന്ത്രി അസ്‌നയുടെ പാട്ട് കേട്ടത്. 

എസ്എല്‍ പുരം സ്വദേശി വിജയ് സുറൂസിന്റെ കീഴില്‍ ഹിന്ദുസ്ഥാന്‍ സംഗീതിവും, കൊമ്മാടി സ്വദേശി ഹരീഷിന്റെ അടുത്ത് നിന്ന് കര്‍ണാടിക് സംഗീതവും അസ്‌ന അഭ്യസിക്കുന്നുണ്ട്. ആലപ്പുഴ പിഎസ്‌സി ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ സലാഹുദ്ദീന്റെയും അധ്യാപികയായ ടിനുവിന്റെയും മകളാണ് ഈ മിടുക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com