'വീട്ടമ്മമാരാണ് രാജ്യത്തെ ഏറ്റവും വലിയ സിഇഒമാര്‍'; ഐശ്വര്യ റായ്

'ഇന്ത്യ ഐഡല്‍ 10' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് താരം രാജ്യത്തെ വീട്ടമ്മമാരെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്
'വീട്ടമ്മമാരാണ് രാജ്യത്തെ ഏറ്റവും വലിയ സിഇഒമാര്‍'; ഐശ്വര്യ റായ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സിഇഒമാര്‍ വീട്ടമ്മമാരാണെന്ന് നടി ഐശ്വര്യ റായ് ബച്ചന്‍. 'ഇന്ത്യ ഐഡല്‍ 10' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് താരം രാജ്യത്തെ വീട്ടമ്മമാരെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ ഇന്ദിര ദാസിന്റെ പ്രകടനത്തിന് ശേഷം ഇവരുടെ അമ്മ വീട്ടമ്മമാരെക്കുറിച്ചുള്ള ഐശ്വര്യയുടെ കാഴ്ചപ്പാട് ആരായുകയായിരുന്നു. 

ഇതിന് മറുപടിയായിട്ടാണ് രാജ്യത്തെ ഏറ്റവും വലിയ സിഇഒമാരാണ് വീട്ടമ്മമാരെന്ന് താരം പറഞ്ഞത്. അവര്‍ക്ക് പരമാവധി ബഹുമാനവും അഭിനന്ദനവും നല്‍കണമെന്നും ഐശ്വര്യ പറഞ്ഞു. രാജ്യത്തിലേയും ലോകത്തിലേയും എല്ലാ വീട്ടമ്മാര്‍ക്കും ബഹുമാനവും അഭിനന്ദനവും അറിയിക്കാനും താരം മറന്നില്ല. 

ലോകത്തിലെ മറ്റേത് വീട്ടമ്മയേയും പോലെ മനോഹരിയായ സ്ത്രീയാണ് ഐശ്വര്യ റോയ് എന്നാണ് ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളായ വിശാല്‍ ധഡ്‌ലാനി പറഞ്ഞത്. തന്റെ ഒരു മ്യൂസിക് വേള്‍ഡ് ടൂറിനിടെ അമിതാഭ് ബച്ചന്‍ തന്നെയും തന്റെ കൂടെയുണ്ടായിരുന്ന മുഴുവന്‍ പേരെയും ഡിന്നര്‍ പാര്‍ട്ടിക്ക് ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും സുന്ദരിയായ ഐശ്വര്യ റോയ് അന്ന് തങ്ങള്‍ ഓരോരുത്തര്‍ക്കും കൈകൊണ്ട് ഡിന്നര്‍ വിളമ്പി തന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. തങ്ങള്‍ എല്ലാവരും ഭക്ഷണം കഴിച്ചതിന് ശേഷമായിരുന്നു ഐശ്വര്യ കഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com