സിനിമകാണാനുള്ള മിഷൺ പോസിബിളായി; നാലുമണിക്കൂറിൽ 2,000 അടി താണ്ടിയെത്തിയത് ആയിരക്കണക്കിനാളുകൾ 

മിഷൺ ഇംപോസിബിൾ സീരീസിലെ ആറാം ചിത്രത്തിന്റെ പ്രദർശനം കാണാനുള്ള ആവേശമാണ് നാലുമണിക്കൂർ നടന്ന് പ്രദർശനസ്ഥലത്തേക്കെത്താൻ രണ്ടായിരത്തോളം പേരെ പ്രേരിപ്പിച്ചത്
സിനിമകാണാനുള്ള മിഷൺ പോസിബിളായി; നാലുമണിക്കൂറിൽ 2,000 അടി താണ്ടിയെത്തിയത് ആയിരക്കണക്കിനാളുകൾ 

മിഷൺ ഇംപോസിബിൾ പരമ്പരയിലെ ആറാം സീരീസ് ‘മിഷൺ ഇംപോസിബിൾ ഫാൾഒൗട്ടിന്റെ പ്രദർശനം നടന്നത് 2,000 അടി ഉയരത്തിൽ. സിനിമയുടെ ചില ഭാഗങ്ങൾ  ചിത്രീകരിച്ച  നോർവെയിലെ പൾപിറ്റ് റോക്കിന് മുകളിലാണ് സിനിമയുടെ പ്രദർശനം സജ്ജീകരിച്ചത്. ചിത്രത്തിലെ ക്ലൈമാക്സിലെ ആക്ഷൻ രം​ഗങ്ങളടക്കം ഇവിടെയാണ് ഷൂട്ട് ചെയ്തത്. ഇതേ സ്ഥലത്തുവച്ച് ചിത്രത്തിന്റെ പ്രദർശനം നടത്തണമെന്ന ആ​ഗ്രഹമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക്  അണിയറപ്രവർത്തകരെ എത്തിച്ചത്. 

സമുദ്രനിരപ്പിൽനിന്ന് 2,000 അടി മുകളിലാണ് പൾപിറ്റ് പാറ. മിഷൺ ഇംപോസിബിൾ സീരീസിലെ ആറാം ചിത്രത്തിന്റെ പ്രദർശനം കാണാനുള്ള ആവേശമാണ് നാലുമണിക്കൂർ നടന്ന് പ്രദർശനസ്ഥലത്തേക്കെത്താൻ രണ്ടായിരത്തോളം പേരെ പ്രേരിപ്പിച്ചത്. ടോം ക്രൂയിസിന്റെ ആക്ഷൻ രംഗങ്ങളും പൾപിറ്റ് റോക്കിലാണ് ചിത്രീകരിച്ചത്.

പ്രദർശന പരിപാടിയുടെ ചിത്രം ടോം ക്രൂയിസ് ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് വേറിട്ട പ്രദർശനം ആരാധകർ ഏറ്റെടുത്തത്. 2000ത്തോളം പേർ നടന്ന് മലമുകളിലെത്തിയെന്നും പ്രദർശനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ തനിക്ക് ദുഃഖമുണ്ടെന്നും ടോം ക്രൂയിസ് ട്വീറ്റിൽ കുറിച്ചു. മുൻ സീരീസുകളെപോലെതന്നെ ബോക്സ്ഓഫീസിൽ മികച്ച പ്രതികരണമാണ് മിഷൺ ഇംപോസിബിൾ ഫാൾഒൗട്ടും നേടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com