'സ്വന്തം ഭാഷയില്‍ അഭിനയിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്'

മൂന്നു വര്‍ഷത്തിനു ശേഷം മലയാളത്തിലേക്കു തിരിച്ചെത്തുകയാണ്
'സ്വന്തം ഭാഷയില്‍ അഭിനയിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്'

മൂന്നു വര്‍ഷത്തിനു ശേഷം മഞ്ജിമ മലയാളത്തിലേക്കു തിരിച്ചെത്തുകയാണ്, പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളായ മഞ്ജിമയെ മലയാളി ആരാധകര്‍ ഓര്‍ത്തിരിക്കുന്നത് കുഞ്ഞുടുപ്പും വട്ടമുഖവുമുള്ള പഴയ കാന്താരിയായിട്ടു തന്നെയാണ്. അതില്‍ താരത്തിന് നല്ല ആഹ്ലാദവുമുണ്ട്. 

നിവിന്‍ പോളിയുടെ നായികയായി 'ഒരു വടക്കന്‍ സെല്‍ഫി' യിലൂടെ ആയിരുന്നു മഞ്ജിമ ബാലതാരം എന്ന പദവിയില്‍ നിന്ന് മാറി നടിയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വടക്കന്‍ സെല്‍ഫിയുടെ ട്രെയ്‌ലര്‍ കണ്ട തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍, ചിമ്പു നായകനായ 'അച്ചം എന്‍പത് മടമയ്യടാ' എന്ന ചിത്രത്തിലേക്കു വിളിച്ചു. അങ്ങനെ അവിചാരിതമായി തമിഴിലെത്തി. 

ആ സിനിമയ്ക്കായി കരാര്‍ ഒപ്പിട്ടതിനാല്‍ മറ്റു സിനിമകളൊന്നും ചെയ്യാന്‍ കഴിയാത്തതു കൊണ്ട് മാത്രമാണ് മഞ്ജിമ മലയാളത്തിലേക്ക് വരാതിരുന്നത്. 'ആ സിനിമ പൂര്‍ത്തിയായപ്പോഴേക്കും, ഞാന്‍ മലയാള സിനിമയെ ഉപേക്ഷിച്ചു എന്ന തെറ്റിദ്ധാരണയുണ്ടായി. ആ വാര്‍ത്ത ശരിയല്ലായിരുന്നു. എനിക്കും വീട്ടുകാര്‍ക്കുമെല്ലാം മലയാള സിനിമതന്നെയാണിഷ്ടം'- താരം പറയുന്നു. 

'22 എഫ്‌കെ'യില്‍ റിമ കല്ലിങ്കല്‍ ചെയ്ത ടെസ്സ, 'ഓം ശാന്തി ഓശാന'യിലെ നസ്രിയയുടെ പൂജ എന്നീ കഥാപാത്രങ്ങള്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്. 'കൂടെ' കണ്ടപ്പോള്‍ ഇങ്ങനെയൊരു സിനിമ എനിക്കും മലയാളത്തില്‍ കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചു. മലയാളത്തില്‍ ഇനിയും നല്ല സിനിമകളും വേഷങ്ങളും കിട്ടാന്‍ കാത്തിരിക്കുകയാണ്. സ്വന്തം ഭാഷയില്‍ അഭിനയിക്കുന്നതിന്റെ സുഖം ഒന്നു വേറെതന്നെയല്ലേ?'- മഞ്ജിമ പറഞ്ഞു പറഞ്ഞു നിര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com