ക്ലാസ്സ് ഗുണ്ട ചെങ്കല്‍ രഘു; ബിജു മേനോന്‍ ചിത്രം പടയോട്ടത്തിന്റെ ട്രെയിലര്‍ കാണാം

റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത് ബിജു മേനോന്‍ നായകവേഷത്തിലെത്തുന്ന പടയോട്ടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി 
ക്ലാസ്സ് ഗുണ്ട ചെങ്കല്‍ രഘു; ബിജു മേനോന്‍ ചിത്രം പടയോട്ടത്തിന്റെ ട്രെയിലര്‍ കാണാം

ഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത് ബിജു മേനോന്‍ നായകവേഷത്തിലെത്തുന്ന പടയോട്ടത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചെങ്കല്‍ രഘു എന്ന തിരുവനന്തപുരത്തുകാരന്‍ ഗുണ്ടായായാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. കട്ടത്താടി വച്ച ബിജു മോനോന്റെ മാസ്സ് ലുക്കും കോമഡിയുമാണ് ട്രെയിലന്റെ ആകര്‍ഷണം. 

ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ നായിക അനു സിത്താരയാണ്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, സുധി കോപ്പ, ലിജോ ജോസ് പെല്ലിശ്ശേരി, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍.എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ്.
 

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com