ആ മൊതലാളി മൊതലാളി ബന്ധം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു; ടൊവീനോയോട് നവ്യ നായര്‍ 

ടൊവീനോയുടെ ഇതുവരെയുള്ള കരിയറിലെ മികച്ച പ്രകടനമായാണ് മറഡോണയിലെ അഭിനയത്തെ നവ്യ വിലയിരുത്തുന്നത്
ആ മൊതലാളി മൊതലാളി ബന്ധം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു; ടൊവീനോയോട് നവ്യ നായര്‍ 

തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുന്ന ഓണക്കാല റിലീസ് ചിത്രമാണ് മറഡോണ. ചിത്രത്തിലെ സര്‍വ്വഗുണ സമ്പന്നനല്ലാത്ത ഒരു നായകനെ അവതരിപ്പിക്കാന്‍ തയ്യാറായതിന് യുവതാരം ടൊവീനോയെ അഭിനന്ദിക്കുകയാണ് നടി നവ്യാ നായര്‍. ടൊവീനോയുടെ ഇതുവരെയുള്ള കരിയറിലെ മികച്ച പ്രകടനമായാണ് മറഡോണയിലെ അഭിനയത്തെ നവ്യ വിലയിരുത്തുന്നത്. 

മറഡോണയെ അഭിനേതാക്കളുടെ സിനിമ എന്ന് വിശേഷിപ്പിച്ച നവ്യ സംവിധായകന്‍ വിഷ്ണു നാരായണിനെയും അഭിനന്ദനം അറിയിക്കുകയാണ്. കണ്ടുപഴകിയ ഗുണ്ടകള്‍ കഥപറയുന്ന ആക്ഷന്‍ ത്രില്ലറുകളില്‍ നിന്ന് പുതുമ കണ്ടെത്താന്‍ വിഷ്ണുവിന് കഴിഞ്ഞു എന്നാണ് നവ്യയുടെ വാക്കുകള്‍.

തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു മറഡോണ കണ്ടശേഷമുള്ള താരത്തിന്റെ അഭിപ്രായപ്രകടനം. ചിത്രത്തിലെ ദൃശ്യങ്ങളിലെയും പശ്ചാതലസംഗീതത്തിലെയും മികവും താരം എടുത്തുപറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com