ഇത് വെറും ട്രെയ്ന്‍ അല്ല, കായംകുളം കൊച്ചുണ്ണിയുടെ സ്വന്തം ട്രെയ്ന്‍; കൊച്ചുണ്ണിയുടെ  മുഖവുമായി ജനശതാബ്ദി ഓടിത്തുടങ്ങി

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി ട്രെയ്‌നിന്റെ ഇന്നു മുതലുള്ള യാത്ര അടിമുടി കായംകുളം കൊച്ചുണ്ണിയില്‍ പുതച്ചാണ്
ഇത് വെറും ട്രെയ്ന്‍ അല്ല, കായംകുളം കൊച്ചുണ്ണിയുടെ സ്വന്തം ട്രെയ്ന്‍; കൊച്ചുണ്ണിയുടെ  മുഖവുമായി ജനശതാബ്ദി ഓടിത്തുടങ്ങി

ത്ര മുതല്‍ മുടക്കി നിര്‍മിക്കുന്ന ചിത്രമായാലും പ്രമോഷന്‍ മികച്ചതല്ലെങ്കില്‍ ചിലപ്പോള്‍ വിചാരിച്ച വിജയം ചിത്രത്തിന് ലഭിക്കില്ല. അതുകൊണ്ട് പ്രമോഷന് കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കാറുണ്ട്. കൂടുതലും സോഷ്യല്‍ മീഡിയയെയാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ കായംകുളം കൊച്ചിണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രമോഷന്റെ ഭാഗമായി ഒരു ട്രെയിന്‍ തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി ട്രെയ്‌നിന്റെ ഇന്നു മുതലുള്ള യാത്ര അടിമുടി കായംകുളം കൊച്ചുണ്ണിയില്‍ പുതച്ചാണ്. 

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ കായംകുളം കൊച്ചുണ്ണിയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ട്രെയ്‌നിനെ ഉപയോഗിച്ചത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന കായംകുളം കൊച്ചുണ്ണി ജനശതാബ്ദിയെ ചിത്രത്തിലെ ടൈറ്റില്‍ വേഷം ചെയ്യുന്ന നിവില്‍ പോളിയാണ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന് വമ്പന്‍ പ്രചാരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 

ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ഗുരു ഇത്തക്കരപ്പക്കിയായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ബാബു ആന്റണി, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ ശിവ, സുധീര്‍ കരമന, ഷൈന്‍ ടോം  ചാക്കോ, സുദേവ്, ജൂഡ് ആന്റണി, പ്രിയങ്ക, അശ്വിനി, തെസ്‌നി ഖാന്‍ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com