വ്യത്യസ്തമായ കാസ്റ്റിങ് കോള്‍ പരസ്യവുമായി ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. തടിയുള്ള ആള്‍ക്കാര്‍ക്കു വേണ്ടിയുള്ള കാസ്റ്റിങ് കോള്‍ ആണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരിക്കുന്നത്. നിങ്ങളുടെ നല്ല തടിയില്‍ നിങ്ങള്‍ ഹാപ്പിയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം എന്ന വാചകത്തോടെയാണ് പരസ്യം.
നല്ല വണ്ണമുള്ള 23നും 28നും ഇടയില്‍ പ്രായമുള്ള യുവതികളെയാണ് ക്ഷണിച്ചിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണിത്. താല്‍പര്യമുള്ളവര്‍ പെര്‍ഫോമന്‍സ് വീഡിയോയും ഫോട്ടോയും ഫോണ്‍നമ്പറും സഹിതം 7025729818 എന്ന നമ്പരിലേക്ക് വാട്‌സാപ്പ് ചെയ്യണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ