'ഞാനൊരു ബ്രേക്ക് എടുക്കുകയാണ്, എല്ലാവര്‍ക്കും നന്ദി'; സോഷ്യല്‍ മീഡിയയോട് അവധി പറഞ്ഞ് പാര്‍വതി

സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണത്തിന് ഇരയായ സമയത്തും താരം ശക്തമായി തന്റെ നിലപാടുകള്‍ അതിലൂടെതന്നെ പറഞ്ഞുകൊണ്ടിരുന്നു
'ഞാനൊരു ബ്രേക്ക് എടുക്കുകയാണ്, എല്ലാവര്‍ക്കും നന്ദി'; സോഷ്യല്‍ മീഡിയയോട് അവധി പറഞ്ഞ് പാര്‍വതി

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആക്രമണത്തിന് ഇരയായ നടിയാണ് പാര്‍വതി. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമായി പാര്‍വതി ഉറച്ചു നിന്നു. തന്റെ യാത്രകളെക്കുറിച്ചും സിനിമകളെക്കുറിച്ചുമെല്ലാം പാര്‍വതി ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും പങ്കുവെച്ചു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അവധിയെടുക്കാന്‍ ഒരുങ്ങുകയാണ് താരം. 

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റ് ആരംഭിക്കുന്നത്. പേഴ്‌സണല്‍ മെസേജുകള്‍ അയക്കുന്നവരുടെ പിന്തുണ വളരെ വലുതാണെന്നും താരം പറയുന്നു.  'ഈ നിരന്തര സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡയറക്ട് മെസ്സേജ് വഴി സന്ദേശം അയക്കുന്നവരുടെ പിന്തുണ എത്ര വിലപ്പെട്ടതാണെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്‌നേഹം പങ്കുവയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും' 

സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണത്തിന് ഇരയായ സമയത്തും താരം ശക്തമായി തന്റെ നിലപാടുകള്‍ അതിലൂടെതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഇന്‍സ്റ്റഗ്രാമാണ് താരം കൂടുതല്‍ ഉപയോഗിച്ചിരുന്നത്. അധികം വൈകാതെ താരം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com