'സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല'; അവാര്‍ഡ് വേദിയില്‍ മോഹന്‍ലാലിനെതിരേ യഥാര്‍ത്ഥ പ്രതിഷേധം നടത്തിയത് ദീപേഷ്

മികച്ച കുട്ടികളുടെ ചിത്രം ഒരുക്കിയ സംവിധായകന്‍ ടി. ദീപേഷാണ് മോഹന്‍ലാലിന് നേരെ പ്രതിഷേധിച്ചത്
'സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല'; അവാര്‍ഡ് വേദിയില്‍ മോഹന്‍ലാലിനെതിരേ യഥാര്‍ത്ഥ പ്രതിഷേധം നടത്തിയത് ദീപേഷ്

ത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദി വിവാദങ്ങളുടേതായിരുന്നു. ചടങ്ങ് പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങള്‍ കൊണ്ട് നിറഞ്ഞു. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കും പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മോഹന്‍ലാല്‍ മറുപടി നല്‍കി. എന്നാല്‍ അതിനൊപ്പം തന്നെ മോഹന്‍ലാലിന് നേരെയുള്ള അലന്‍സിയറുടെ തോക്കുചൂണ്ടലും വിവാദമായി. മോഹന്‍ലാലിന് നേരെയുള്ള പ്രതിഷേധമായിരുന്നു ഇതെന്നാണ് ആദ്യം വന്ന വിലയിരുത്തല്‍. എന്നാല്‍ താന്‍ പ്രതിഷേധം നടത്തിയതല്ലെന്ന് അലന്‍സിയര്‍ തന്നെ വ്യക്തമാക്കിയതോടെ അതും കെട്ടടങ്ങി. എന്നാല്‍ പുരസ്‌കാര വേദിയില്‍ യഥാര്‍ത്ഥ പ്രതിഷേധം നടത്തിയ മറ്റൊരാളുണ്ട്. 

മികച്ച കുട്ടികളുടെ ചിത്രം ഒരുക്കിയ സംവിധായകന്‍ ടി. ദീപേഷാണ് മോഹന്‍ലാലിന് നേരെ പ്രതിഷേധിച്ചത്. പുരസ്‌കാരം സ്വീകരിക്കാന്‍ വേദിയിലെത്തിയ ദീപേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപത്തു നിന്ന മോഹന്‍ലാലിനെ കണ്ടതായി പോലും നടിക്കാതെ പുരസ്‌കാരം വാങ്ങി മടങ്ങുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ പ്രതിഷേധം ചര്‍ച്ചയാവുകയാണ്. ഇതിന്റെ ദൃശ്യങ്ങളും വൈറലാവുന്നുണ്ട്. 

പുരസ്‌കാരം വാങ്ങി വന്നതിന് ശേഷം ദീപേഷ് ഫേയ്‌സ്ബുക്കിലിട്ട പോസ്റ്റിലും തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല, അത് ഏത് പടച്ചതമ്പുരാനായാലും. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കില്ല. അത് പൊതുവേദിയിലായാലും അടച്ചിട്ട മുറിയിലായാലും. ഒറ്റ വിലപാട് മാത്രം. അദ്ദേഹം കുറിച്ചു. 

എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ദീപേഷും അദ്ദേഹത്തിന്റെ വാക്കുകളും. സംഭവം ചര്‍ച്ചയായതോടെ ദീപേഷിന്റെ പോസ്റ്റിന് താഴെ തെറിവിളിയും ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com