ഝാന്‍സി റാണിയായി കങ്കണ; മണികര്‍ണികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th August 2018 12:02 PM |
Last Updated: 15th August 2018 12:07 PM | A+A A- |
എല്ലാ രാജ്യത്തിനും ഒരു വീരനായകനുണ്ട്, എല്ലാ വീരന്‍മാര്‍ക്കും പറയാന്‍ പുകള്‍പെറ്റ പാരമ്പര്യവും. ഇന്ത്യന്‍ വനിതയുടെ ചിഹ്നവും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അടയാളവും പോരാളിയായ ഈ വനിതയാണ് എന്ന അടിക്കുറിപ്പോടെയാണ് മണികര്‍ണികയുടെ ഫസ്റ്റ് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.
കങ്കണയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായികയായ ഝാന്‍സിറാണിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കുഞ്ഞിനെയും ചുമലിലേറ്റി ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ഝാന്‍സിയായുള്ള കങ്കണയുടെ പോസ്റ്ററാണ് പുറത്ത് വിട്ടത്.
Every country has a hero,
— Zee Studios (@ZeeStudios_) August 15, 2018
Every legend has a legacy,
The symbol of Indian Women,
The hero of our #Independence
The warrior, the Queen of Jhansi - #Manikarnika.#ManikarnikaOn25thJan, 2019. #KanganaRanaut @SonuSood @anky1912 @DirKrish @shariqpatel @KamalJain_TheKJ pic.twitter.com/UFtYwRo6id
സ്വാതന്ത്ര്യദിനം തന്നെയാണ് ഇത്തരമൊരു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കാന്‍ അനുയോജ്യമായ ദിവസമെന്ന് അണിയറ പ്രവര്‍ത്തര്‍ വ്യക്തമാക്കി.
അതുല്‍ കുല്‍ക്കര്‍ണി, സോനുസുദ്, അങ്കിത ലൊഖാണ്ഡേ എന്നിവരാണ് കങ്കണയെക്കൂടാതെ പ്രധാന വേഷങ്ങളിലെത്തുന്നത്. റാണി ലക്ഷ്മിബായിയുടെ ഉറ്റസുഹൃത്തായ ജാലക്ബാരി ബായ് ആയിട്ടാണ് അങ്കിത എത്തുന്നത്. ക്രിഷ് ജഗറലമുഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്ത ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.