ഞങ്ങളുടെ സിനിമകള്‍ നിങ്ങള്‍ കാണേണ്ട: പക്ഷേ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെല്ലാമെന്ന് മാത്രം പറയരുത്: ടൊവിനോ

അതേസമയം നടന്‍ ടൊവിനോ തോമസ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചിരുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന വാദം ഉയര്‍ന്നു വന്നിരുന്നു.
ഞങ്ങളുടെ സിനിമകള്‍ നിങ്ങള്‍ കാണേണ്ട: പക്ഷേ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെല്ലാമെന്ന് മാത്രം പറയരുത്: ടൊവിനോ

കേരളത്തെ നടുക്കിയ പ്രളയ നാളുകളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കടന്നുപോയത്. മലയാളികള്‍ ഒന്നടങ്കം കയ്യും മെയ്യും മറന്ന് ഇൗ ദിനങ്ങളില്‍ തങ്ങളുടെ സഹജീവികള്‍ക്ക് അഹോരാത്രം പണിയെടുത്തു. ചില ചലച്ചിത്രതാരങ്ങളും തങ്ങളുടെ തിരക്കുകളെല്ലാം മാറ്റിവെച്ച് നമ്മളിലൊരാളായി, നമ്മളായി

അതേസമയം നടന്‍ ടൊവിനോ തോമസ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചിരുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന വാദം ഉയര്‍ന്നു വന്നിരുന്നു. അതിനെതിരെ രൂക്ഷമായിത്തന്നെ പ്രതികരിച്ചു ടൊവിനോ. രക്ഷാപ്രവര്‍ത്തനം നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നുള്ള പ്രചാരണം വേദനിപ്പിച്ചുവെന്നും മനുഷ്യത്വത്തിന്റെ പേരിലാണ് സേവന രംഗത്തിറങ്ങിയതെന്നും ടോവിനോ വ്യക്തമാക്കി.

ഇതിന്റെ പേരില്‍ തങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടില്ലെങ്കിലും പ്രശ്‌നമില്ലെന്നും ടോവിനോ വ്യക്തമാക്കി. 'ഈ വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ സിനിമ കാണാനായി ഇപ്പൊ തന്നെ തിയേറ്ററില്‍ വരുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം മണ്ടന്മാരല്ല ഞങ്ങള്‍. ഈ ചെയ്തതെല്ലാം മനുഷ്യത്വത്തിന്റെ പേരിലാണ്. ഞങ്ങള്‍ക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാര്‍ട്ടിയെ ഉള്ളൂ. അത് മനുഷ്യത്വമാണ്. അതിന്റെ പേരില്‍ ചെയ്യുന്നതാണ്. ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്. അങ്ങനെ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ഞങ്ങള്‍ക്കൊന്നും വേണ്ട നിങ്ങള്‍ ഞങ്ങളുടെ സിനിമയും കാണണ്ട. ഞങ്ങളിതു ചെയ്‌തോളാം'- ടോവിനോ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com