ഈ പ്രളയം അവര്‍ ആറ് മാസം മുന്‍പ് കണ്ടു; പ്രളയ ദുരന്തത്തെ ആസ്പദമാക്കി മാസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ഷോട്ട് ഫിലിം പുറത്തിറക്കി

ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പ്രളയത്തെ ആസ്പദമാക്കി അനില്‍ സമത്വം എന്ന ഷോട്ട് ഫിലിം ഒരുക്കിയത്
ഈ പ്രളയം അവര്‍ ആറ് മാസം മുന്‍പ് കണ്ടു; പ്രളയ ദുരന്തത്തെ ആസ്പദമാക്കി മാസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ഷോട്ട് ഫിലിം പുറത്തിറക്കി


നൂറ്റാണ്ടിന്റെ ഏറ്റവും വലിയ പ്രളയം സൃഷ്ടിച്ച ആഘാതത്തിലാണ് കേരളം. മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ലക്ഷക്കണക്കിന് ജനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയത്. ഈ പ്രളയ ദുരന്തത്തെ ആസ്പദമാക്കി സിനിമ ചെയ്യാനും പലരും പദ്ധതിയിടുന്നുണ്ട്. എന്നാല്‍ പ്രമുഖ ഛായാഗ്രാഹകനായ അനില്‍ നായര്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ്. തന്റെ ആദ്യ സംവിധായ സംരംഭം തന്നെ മാസങ്ങള്‍ക്ക് ശേഷം യാഥാര്‍ത്ഥ്യമായി മുന്നിലെത്തിയതിന്റെ ഞെട്ടലിലാണ് അദ്ദേഹം. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പ്രളയത്തെ ആസ്പദമാക്കി അനില്‍ സമത്വം എന്ന ഷോട്ട് ഫിലിം ഒരുക്കിയത്. അന്ന് അത് വെറും കഥ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് നിരവധി പേരുടെ ജീവിതമായി മാറിയിരിക്കുകയാണ് സമത്വം. 

പേമാരിയിലും മഹാപ്രളയത്തിലും സര്‍വ്വതും  നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മനുഷ്യരുടെ കഥയാണ് സമത്വത്തില്‍ പറയുന്നത്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ഇത് ചിത്രീകരിക്കുന്നത്. നടന്‍ മോഹന്‍ലാലിന്റെ ശബ്ദത്തില്‍ എത്തുന്ന ഷോട്ട്ഫിലിം ഇന്ന് ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഒരു പ്രളയാനന്തര ദുരിതാശ്വാസ ക്യാമ്പിന്റെ നേര്‍ക്കാഴ്ചയും, ഒരു ദുരന്തം മനുഷ്യമനസ്സുകളിലുണ്ടാക്കുന്ന പരിവര്‍ത്തനത്തിന്റെ നേര്‍ ചിത്രവുമാണ് 'സമത്വ'ത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. 

കഴിഞ്ഞ ഫെബ്രുവരി 18 നാണ് സമത്വം ചിത്രീകരിക്കുന്നത്. അന്ന് ചിത്രീകരിച്ച രംഗങ്ങള്‍ക്ക് കേരളം സാക്ഷിയാകുന്നത് തികച്ചും യാദൃശ്ചികമാണെന്നാണ് അനില്‍ പറയുന്നത്. ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റ് കഴിഞ്ഞപ്പോള്‍ ഈ ചിത്രം ഉള്‍ക്കൊള്ളുന്ന സന്ദേശം അടിവരയിട്ടു പറയുവാന്‍ ഒരു പവര്‍ഫുള്‍ വോയ്‌സ് വേണമെന്ന് തോന്നി. അങ്ങനെയാണ് മോഹന്‍ലാലിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈ ബോസ് അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലപ്പിച്ചിട്ടുള്ള അനിലിന്റെ ആദ്യ സംവിധാന സംരംഭമാണിത്. 

ചിത്രത്തിന്റെ എഡിറ്റിംഗ്, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നതും അനില്‍ നായര്‍ തന്നെയാണ്. തിരക്കഥയൊരുക്കുന്നത് ഹരീഷ് നായര്‍ ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വിഷ്ണു ടി.എസ്, കലാസംവിധാനം സുജിത് രാഘവ്, വിഷല്‍ എഫക്‌സ് വിഭാഗം കൈകാര്യം ചെയ്യുന്നത് മഹേഷ് കേശവും എഫക്‌സ് കണ്ണനും നിര്‍വഹിക്കുന്നു. വിന്‍ വാ സ്റ്റുഡിയോയില്‍ ആണ് ഡബ്ബിങ് വര്‍ക്കുകള്‍ നടന്നത്. കളറിംഗ് സുജിത് സദാശിവന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ പ്രിയ അനില്‍ നായര്‍, ചമയം പ്രദീപ് രംഗന്‍, നിര്‍മ്മാണ നിര്‍വ്വഹണം വര്‍ഗ്ഗീസ് ആലപ്പാട്ട്, ശിവന്‍ പൂജപ്പുര, സൗണ്ട് മിക്‌സിംഗ് ഹാപ്പി ജോസ്, കവിത ദിലീപ് തിരുവട്ടാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com