'വെറും മൂന്നു വര്‍ഷം കൊടുക്കുക, ഈ കെടുതിയില്‍ നിന്ന് അവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് കാണാം'; കേരള ജനതയെ പ്രകീര്‍ത്തിച്ച് കമല്‍ഹാസന്‍ 

പ്രളയക്കെടുതിയില്‍ നിന്നും കരകയറി നവകേരളം സൃഷ്ടിക്കാന്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന കേരള ജനതയെ പ്രശംസിച്ച് നടന്‍ കമല്‍ഹാസന്‍
'വെറും മൂന്നു വര്‍ഷം കൊടുക്കുക, ഈ കെടുതിയില്‍ നിന്ന് അവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് കാണാം'; കേരള ജനതയെ പ്രകീര്‍ത്തിച്ച് കമല്‍ഹാസന്‍ 

ചെന്നൈ: പ്രളയക്കെടുതിയില്‍ നിന്നും കരകയറി നവകേരളം സൃഷ്ടിക്കാന്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന കേരള ജനതയെ പ്രശംസിച്ച് നടന്‍ കമല്‍ഹാസന്‍. വെറും മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കാണാമെന്ന് കമല്‍ഹാസന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തമിഴ്‌നാട്ടില്‍ നടന്ന ഒരു പരിപാടിക്കിടെ നടന്‍ പാര്‍ത്ഥിപന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് കമല്‍ഹാസന്‍ കേരളത്തിലെ കാര്യങ്ങള്‍ പരാമര്‍ശിച്ചത്. 

തമിഴ്‌നാട് മുഖ്യമന്ത്രിയായാല്‍ ജനങ്ങള്‍ക്കായി എന്തു ചെയ്യുമെന്നായിരുന്നു കമല്‍ഹാസനോട് ചോദിച്ച ചോദ്യം. ഒരു വ്യക്തി മാത്രം വിചാരിച്ചാല്‍ മാറ്റമുണ്ടാകില്ലെന്നും അതിനായി കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും പറഞ്ഞ കമല്‍ഹാസന്‍ ഇക്കാര്യം വിശദീകരിക്കാന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് കേരളത്തെയായിരുന്നു. 

'വെള്ളപ്പൊക്കത്തില്‍ ഒട്ടുമുക്കാല്‍ ഭാഗവും മുങ്ങിപ്പോയ കേരളത്തിലേക്ക് നോക്കൂ. അവര്‍ക്ക് വെറും മൂന്നു വര്‍ഷം കൊടുക്കുക, ഈ കെടുതിയില്‍ നിന്ന് കേരളം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് കാണാം'. കമല്‍ഹാസന്‍ പറഞ്ഞു. അതിന് കാരണം ഒരു പിണറായി വിജയന്‍ മാത്രമല്ല. അവിടുത്തെ ജനങ്ങള്‍. അവര്‍ ഒരുമിച്ചാണ് പുനര്‍നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയന്‍ മികച്ച ഒരു രാഷ്ട്രീയ നേതാവാണ്. കുറച്ച് നിയമം കൊണ്ടു വന്ന്, കുറച്ച് ഉദ്യോഗസ്ഥരെ നിയമിച്ച് ചെയ്യാവുന്ന ഒരു വിഷയമല്ല ഇതെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com