'മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍, ദിലീപ് കാരണം അത് നടന്നില്ല'; തുറന്നു പറഞ്ഞ് ലാല്‍ ജോസ്

മഞ്ജുവിന്റെയും ദിലീപിന്റെയും പ്രണയമാണ് സിനിമയ്ക്ക് വില്ലനായത്
'മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍, ദിലീപ് കാരണം അത് നടന്നില്ല'; തുറന്നു പറഞ്ഞ് ലാല്‍ ജോസ്

മ്മൂട്ടി നായകനായെത്തിയ ഒരു മറവത്തൂര്‍ കനവിലൂടെയാണ് ലാല്‍ ജോസ് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാകുന്നത്. എന്നാല്‍ തന്റെ ചിത്രത്തിനുണ്ടായ നഷ്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ലാല്‍ ജോസ്. മമ്മൂട്ടിയുടെ നായികയായി ഉദ്ദേശിച്ചിരുന്നത് മഞ്ജു വാര്യരെയാണെന്നും എന്നാല്‍ ദിലീപ് കാരണം അത് നടക്കാതെ പോവുകയായിരുന്നുമാണ് അദ്ദേഹം പറയുന്നത്. മഞ്ജുവിന്റെയും ദിലീപിന്റെയും പ്രണയമാണ് സിനിമയ്ക്ക് വില്ലനായത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. 

കമല്‍ സംവിധാനം ചെയ്ത കൃഷ്ണഗുഡിയുടെ സെറ്റില്‍ വെച്ച് മഞ്ജുവും ദിലീപും കണ്ടത് അറിഞ്ഞ മഞ്ജുവിന്റെ അച്ഛനാണ് സിനിമയ്ക്ക് വിലങ്ങുതടിയായത്. മറവത്തൂര്‍ കനവിലെ നായികയായി മഞ്ജുവിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം അന്ന് സിനിമാ മേഖലയില്‍ അറിഞ്ഞു തുടങ്ങിയിരുന്നു. ഇതോടെ മഞ്ജുവിന്റെ അച്ഛന്‍ ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയിലും മഞ്ജുവിനെ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു. 

ആ സമയത്താണ് കൃഷ്ണഗുഡിയുടെ സെറ്റിലേക്ക് മഞ്ജുവിനെ കാണാന്‍ ദിലീപ് എത്തിയത്. കമല്‍ സാറിന്റെ ചിത്രമായത് കൊണ്ടുതന്നെ ദിലീപിനെ അവിടെ ആരും തടയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. മഞ്ജുവിന്റെ അച്ഛന്റെ കണ്ണുവെട്ടിച്ച് ഇരുവരും കാണുകയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇത് പിന്നീട് അദ്ദേഹം അറിഞ്ഞതോടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുകയായിരുന്നു. 

കൃഷ്ണഗുഡിയുടെ സെറ്റില്‍ ട്രെയിനില്‍ വച്ച് മഞ്ജുവും ദിലീപും തമ്മില്‍ കാണാനുള്ള അവസരമൊരുക്കിയത് ഞാനാണെന്ന വൈരാഗ്യത്തിലാണ് മഞ്ജുവിന്റെ അച്ഛന്‍ ഒരു മറവത്തൂര്‍ കനവില്‍ മഞ്ജുവിനെ അഭിനയിപ്പിക്കാതിരുന്നത്. ഒരു ചെറിയ കുസൃതിക്ക് വില കൊടുക്കേണ്ടി വന്നത് ഞാനാണ്. ഇരുവരും നായികാനായകന്‍മാരായി അഭിനയിച്ച 'കുടമാറ്റ'ത്തിനു ശേഷം ദിലീപ്  നായകനാകുന്ന സിനിമകളില്‍ അഭിനയിക്കുന്നത് മഞ്ജുവിന്റെ അച്ഛന്‍ വിലക്കിയിരുന്നു'. അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com