'ഒരു പെണ്ണിന്റെ വട്ടുകള്‍ മറ്റൊരു പെണ്ണിനേ മനസിലാകൂ; മറ്റുള്ളവര്‍ക്ക് ചെറുതെന്ന് തോന്നുന്ന ഞങ്ങളുടെ വലിയ സന്തോഷങ്ങള്‍'

മലയാളികളുടെ പ്രിയ ഗാനങ്ങളിലൊന്നായ 'താനേ തിരിഞ്ഞും മറിഞ്ഞും' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായാണ് ഈ കൂട്ടുകാരികള്‍ എത്തുന്നത്.
'ഒരു പെണ്ണിന്റെ വട്ടുകള്‍ മറ്റൊരു പെണ്ണിനേ മനസിലാകൂ; മറ്റുള്ളവര്‍ക്ക് ചെറുതെന്ന് തോന്നുന്ന ഞങ്ങളുടെ വലിയ സന്തോഷങ്ങള്‍'

പ്രളയകാലത്തെ മറന്നു കളയാനും നഷ്ടമായതെല്ലാം തിരിച്ച് പിടിക്കാനും തന്നാനാവുന്നതെല്ലാം എല്ലാവരും ചെയ്യുവന്നുണ്ട്. നെഗറ്റീവ് അടിച്ച് മാറി നില്‍ക്കാതെ ശുഭാപ്തിവിശ്വാസത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് നമ്മുടെ സര്‍ക്കാരുള്‍പ്പെടെ ശ്രമിക്കുന്നത്. അതിനിടെ ഗൃഹാതുര ഓര്‍മ്മകള്‍ സമ്മാനിക്കുന്ന മനോഹരമായ ഒരു കവര്‍ ഗാനവുമായി ആസ്വാദകരുടെ മനസ് കീഴടക്കുകയാണ് നടി സരയുവും അവതാരകയും ഗായികയുമായ ജീനു നസീറും. 

മലയാളികളുടെ പ്രിയ ഗാനങ്ങളിലൊന്നായ 'താനേ തിരിഞ്ഞും മറിഞ്ഞും' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായാണ് ഈ കൂട്ടുകാരികള്‍ എത്തുന്നത്. ഗാനം പാടി അഭിനയിച്ചിരിക്കുന്നത് ജീനുവും സംവിധാനം ചെയ്തിരിക്കുന്നത് സരയുവുമാണ്. പ്രളയകാലത്തെ മറക്കാം നഷ്ടമായതെല്ലാം തിരിച്ചു പിടിക്കാം എന്ന ശുഭാപ്തി വിശ്വാസത്തോടെ ജീനു തന്റെ ഗാനം സരയുവിന് സമര്‍പ്പിച്ചിരിക്കുകയാണ്. 

'ഒന്നിന്റെ അവസാനത്തിലാണു മറ്റൊന്ന് തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ആ നശിച്ച പ്രളയകാലം നമുക്കു മറക്കാം. നഷ്ടമായതെല്ലാം നമുക്ക് തിരിച്ചു പിടിക്കണം. ഇതൊരു പുതിയ ചുവടുവെപ്പാണ്' സരയൂവിനോടു പ്രത്യക നന്ദിയൊന്നും പറയുന്നില്ല. പക്ഷെ, ഈ ഗാനം സംവിധായികയ്ക്ക് സമര്‍പ്പിക്കുന്നുജീനു ഫേസ്്ബുക്കില്‍ കുറിച്ചു.

പ്രളയത്തില്‍ ജീനുവിന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. താഴത്തെ നിലയിലെ സാധനസാമഗ്രികളെല്ലാം പൂര്‍ണ്ണമായും നശിക്കുകയും ചെയ്തിരുന്നു. വിഡിയോ പങ്കുവച്ചുകൊണ്ടു സരയൂ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ് 'മറ്റുള്ളവര്‍ക്ക് ചെറുതെന്ന് തോന്നുന്ന, ഞങ്ങളുടെ വല്യ സന്തോഷങ്ങളാണ് ഇതൊക്കെ. പാടാനുള്ള കഴിവും പകര്‍ത്താനുള്ള മോഹവും കൂട്ടുചേര്‍ന്ന് ഇങ്ങനെ ഒരു ശ്രമം. ഒരു പെണ്ണിന്റെ വട്ടുകള്‍ മനസിലാക്കാന്‍ മറ്റൊരു പെണ്ണിനെ പറ്റൂ. ജീനു നസീര്‍ നീ വല്യ ആകാശങ്ങള്‍ കീഴടക്കാന്‍ പോകുന്നതേയുള്ളു..'

നിരവധി പേരാണ് ഈ കൂട്ടുകാരികളുടെ പാട്ടിന് അഭിനന്ദനവുമായി വന്നിരിക്കുന്നത്. 1970ല്‍ പുറത്തിറങ്ങിയ 'അമ്പലപ്രാവ്' എന്ന ചിത്രത്തിലേതാണു 'താനെ തിരിഞ്ഞും മറിഞ്ഞും' എന്ന ഗാനം. പാടിയ ഗാനത്തിന് പി. ഭാസ്‌കരന്‍ രചനയും ബാബുരാജ് ഈണവും നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com