കുട്ടന്‍ കാണൂ ; വിചാരിക്കാത്ത ഒരുതലത്തിലേക്ക് ഈ ഗാനം നമ്മളെ എത്തിക്കും ; നന്ദി പറഞ്ഞ് മോഹന്‍ലാല്‍ ( വീഡിയോ )

സംഗീതപ്രേമികളുടെ മനം കവര്‍ന്ന് വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ് ഒടിയനിലെ  കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം 
കുട്ടന്‍ കാണൂ ; വിചാരിക്കാത്ത ഒരുതലത്തിലേക്ക് ഈ ഗാനം നമ്മളെ എത്തിക്കും ; നന്ദി പറഞ്ഞ് മോഹന്‍ലാല്‍ ( വീഡിയോ )

തിരുവനന്തപുരം : സംഗീതപ്രേമികളുടെ മനം കവര്‍ന്ന് വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ് ഒടിയനിലെ  കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം. ഈ ഗാനം നെഞ്ചേറ്റിയവര്‍ക്കു നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തി. സംഗീതസംവിധായകന്‍ എം ജയചന്ദ്രനൊപ്പം എത്തിയാണ് മോഹന്‍ലാല്‍ വിഡിയോയിലൂടെ നന്ദി പ്രകാശിപ്പിച്ചത്. 

'ഒരുപാടൊരുപാട് സന്തോഷം നല്‍കുന്ന കാര്യം പറയാനാണ് ഇപ്പോള്‍ എത്തിയത്. കുട്ടന്‍ സംഗീതം നല്‍കിയ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം ഇതിനകം മുപ്പതു ലക്ഷത്തിലധികം പേര്‍ കേട്ടുകഴിഞ്ഞു. എനിക്ക് വ്യക്തിപരമായി ഈ ഗാനം വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ്. നല്ല ഗാനങ്ങള്‍ എനിക്കു സമ്മാനിച്ചിട്ടുള്ള ആളാണ് കുട്ടന്‍. ഒടിയനിലെ എല്ലാ പാട്ടുകളും അതി മനോഹരമാണ് ചെയ്തിട്ടുള്ളത്. എനിക്കും ഈ ചിത്രത്തില്‍ ഒരു പാട്ടുപാടാന്‍ അവസരം ലഭിച്ചു. വളരെ സന്തോഷം.  ഞാന്‍ കുട്ടന്റെ കൂടെ ഒരുപാടു ഗാനങ്ങള്‍ സിനിമയില്‍ പാടിയിട്ടുണ്ട്. ശ്രോതാക്കള്‍ എല്ലാവരോടും ഞങ്ങള്‍ നന്ദി അറിയിക്കുന്നു'.

' വളരെ മനോഹരമായി ഷൂട്ട് ചെയ്ത ഗാനമാണ്. കുട്ടന്‍ ഈ ഗാനം കാണൂ. നമ്മള്‍ വിചാരിക്കാത്ത ഒരുതലത്തിലേക്ക് ആ ഗാനം നമ്മളെ എത്തിക്കും'. ഒരുപാടു നല്ല ഗാനങ്ങള്‍ ജയചന്ദ്രനു ചെയ്യാന്‍ ഈശ്വരന്‍ സഹായിക്കട്ടെ എന്നും മോഹന്‍ലാല്‍ ആശംസിച്ചു.

നേരത്തെ ഗായിക ശ്രേയ ഘോഷാലും സംഗീതാസ്വാദകരോട് നന്ദി പറഞ്ഞിരുന്നു. മികച്ച പ്രതികരണമാണ് ഒടിയനിലെ ആദ്യഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ യൂട്യൂബ് ട്രന്റിങ്ങില്‍ ഒന്നാമതെത്തിയിരുന്നു ഗാനം. റഫീഖ് അഹമ്മദാണ് ഗാനരചന. ശ്രേയ ഘോഷാലും സുധീപും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരും ചിത്രത്തില്‍ ഗാനം ആലപിക്കുന്നുണ്ട്. പ്രഭാ വര്‍മ, ലക്ഷ്മി ശ്രീകുമാര്‍, റഫീഖ് അഹമ്മദ് എന്നിവരും ചിത്രത്തിനായി വരികള്‍ എഴുതിയിരിക്കുന്നു. ഡിസംബറില്‍ ഒടിയന്‍ തീയറ്ററിലെത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com