നഗ്നരായി വിവാഹം ചെയ്യും; പ്രഖ്യപനവുമായി രാഖി സാവന്ത്; ദീപിക-രണ്‍വീര്‍ വിവാഹചിത്രങ്ങള്‍ ഫോട്ടോ ഷോപ്പ്

നഗ്നരായി വിവാഹം ചെയ്യും; പ്രഖ്യപനവുമായി രാഖി സാവന്ത്; ദീപിക-രണ്‍വീര്‍ വിവാഹചിത്രങ്ങള്‍ ഫോട്ടോ ഷോപ്പ്

ദീപകും താനും തമ്മിലുള്ള വിവാഹം നഗ്നരായിട്ടായിരിക്കുമെന്ന് നടി രാഖി സാവന്ത്

എന്നും വിവാദങ്ങളുണ്ടാക്കി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് രാഖി സാവന്ത്. നാല്‍പതാമത്തെ വയസ്സില്‍ വിവാഹിതയാകുന്ന രാഖിയുടെ കല്യാണത്തെ പറ്റി ചൂടന്‍വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. കോമഡി വള്‍ഗര്‍ വിഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് വരന്‍. 

കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് രാഖിയും ദീപക്കും വിവാഹം വിവാദമാക്കി മാറ്റിയത്.  വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവെച്ചത്.  ഇതിന് പിന്നാലെ ഇപ്പോള്‍ ദീപിക പദുക്കോണിനെയും രണ്‍വീര്‍സിംഗിനെയും വെല്ലുവിളിച്ചാണ് രാഖി വീണ്ടും വിവാഹവാര്‍ത്തയ്ക്ക് എരിവും പുളിവും നല്‍കുന്നത്. 

പ്രശസ്ത  ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയെ ബുദ്ധിമുട്ടിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും താനും ദീപക്കും നഗ്‌നരായി വിവാഹം കഴിക്കുമെന്നുമാണ് പ്രഖ്യാപനം. ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയുടെ ഡിസൈനില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ദീപികയുടെയും രണ്‍വീറിന്റെയും ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ആണെന്നും രാഖി സാവന്ത് ആരോപിക്കുന്നു. പരമാവധി ചെലവുകള്‍ ചുരുക്കിയാകും തന്റെ വിവാഹമെന്നും രണ്‍വീറിനെയും ദീപികയേയും പോലെ മേനി നടിക്കാന്‍ തന്നെ കിട്ടില്ലെന്നും രാഖി തുറന്നടിച്ചു. കൂടാതെ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വിഡിയോകളും രാഖി പങ്കുവച്ചിട്ടുണ്ട്. തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് വാക്ക് തന്നിരുന്നുവെന്നും അത് മറന്നാണ് ഇപ്പോള്‍ രാഖിയെ വിവാഹം ചെയ്യാന്‍ പോകുന്നതെന്നും ഇവര്‍ വിഡിയോയില്‍ പറയുന്നു. കല്യാണം ഈ തവണ തമാശയല്ലെന്നും ഉറപ്പായും ദീപക്കിനെ കല്യാണം കഴിക്കുമെന്നും രാഖി പറയുന്നു.

ഗുസ്തിതാരത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം റിങ്ങിലെത്തിയ രാഖി ഇടിയേറ്റ് ആശുപത്രിയിലായിരുന്നു. താന്‍ ഉന്നയിച്ച പീഡന ആരോപണങ്ങള്‍ക്ക് മറുപടിയായി തനുശ്രീ ദത്ത ഇറക്കിയതാണ് ഗുസ്തിക്കാരിയെന്ന് രാഖി സാവന്ത് ആരോപിച്ചിരുന്നു. തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തലിനെതിരെ സര്‍വ്വരെയും ഞെട്ടിച്ചു നടത്തിയ പ്രസ്താവനകളുടെ പേരിലായിരുന്നു ഏറ്റവും ഒടുവില്‍ രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞത്.

തനുശ്രീ ലെസ്ബിയനാണെന്നായിരുന്നു രാഖിയുടെ വാദം. തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നുവരെ രാഖി തുറന്നടിച്ചിരുന്നു. അവള്‍ ഉളളില്‍ ആണ്‍കുട്ടിയാണ്. തനുശ്രീ മുടിമുറിക്കുമ്പോള്‍ നിന്നോടുളള അമിത ഇഷ്ടം കൊണ്ടാണ് ഞാന്‍ മുടിമുറിക്കുന്നതെന്നാണ് പറഞ്ഞത്. സിഗരറ്റില്‍ മയക്കുമരുന്ന് കലര്‍ത്തിയും മദ്യം കുടിപ്പിച്ചും അവര്‍ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയന്‍ ആണെന്നും രാഖി പറഞ്ഞിരുന്നു. തന്റെ സ്തനങ്ങള്‍ ദാനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന  രാഖി സാവന്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ദാനം ചെയ്യാന്‍ തന്റെ കയ്യില്‍ അതു മാത്രമാണുള്ളതെന്നും അതിനാല്‍ സ്തനങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നുമാണ് രാഖി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com