പ്രണവ് തകര്‍ത്തു; ഇനി കാത്തിരിപ്പ്‌; ഇരുപത്തിയൊന്നാം നൂറ്റാണ്ട് തീയേറ്ററിലേക്ക്; വാക്കിലൊതുങ്ങാതെ സ്‌നേഹം തുറന്ന് പറഞ്ഞ് സംവിധായകന്‍

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി 
പ്രണവ് തകര്‍ത്തു; ഇനി കാത്തിരിപ്പ്‌; ഇരുപത്തിയൊന്നാം നൂറ്റാണ്ട് തീയേറ്ററിലേക്ക്; വാക്കിലൊതുങ്ങാതെ സ്‌നേഹം തുറന്ന് പറഞ്ഞ് സംവിധായകന്‍

കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ - അരുണ്‍ഗോപി ടീമിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി സംവിധായകന്‍ അരുണ്‍ ഗോപി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താന്‍ രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രവും താന്‍ ആദ്യമായി എഴുതുകയും ചെയ്ത ഈ സിനിമ  പൂര്‍ത്തീകരിക്കാന്‍ ഒപ്പം നിന്ന എല്ലാവരോടും അരുണ്‍ നന്ദി അറിയിച്ചു. 

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് രാവിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന നമ്മുടെ സിനിമയുടെ പാക്ക് അപ്പ് ആയിരുന്നു എന്റെ രണ്ടാമത്തെ(സംവിധാനം) എന്റെ ആദ്യത്തെ(എഴുത്തു)സിനിമ.!!! എല്ലാരോടും നന്ദി മാത്രം തോളോട് ചേര്‍ന്ന് സ്വപനം സാധ്യമാക്കി നല്‍കിയ എല്ലാരോടും..!!! വാക്കിലൊതുങ്ങാതെ സ്‌നേഹം ടോമിച്ചയനോടും, അപ്പുവിനോടും, നോബിളിനോടും, ആന്റണി ചേട്ടനോടും, മലയാളത്തിന്റെ വിസ്മയം ലാലേട്ടനോടും ഇവരാണ് ഈ സിനിമയുടെ കാരണക്കാര്‍..!! നന്ദി..!! പ്രൊഡക്ഷനിലെ ബിജുവില്‍ തുടങ്ങി എന്തിനും ഏതിനും വലം കൈ ആയി നിന്ന പാര്‍ത്ഥനും ഷിഹാബിനോടുമൊക്കെ നന്ദിയില്‍ ഒതുക്കാന്‍ കഴിയില്ല എന്ന് അറിയാം..!! എന്നെക്കാളേറെ ഈ സിനിമയ്ക്കായി നെട്ടോട്ടം ഓടിയ എന്റെ ടീം പാര്‍ത്ഥന്‍, ബാലു, അമൃത്, ലാല്‍, ആരോണ്‍, ഓസ്റ്റിന്‍, ശിവറാം, ആന്‍മി, അന്നു, സജിത്ത് നിങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്നു..!! ഇനി ഒരു കാത്തിരിപ്പാണ് അഭിനന്ദനും ഞാനും ജോസഫ് നെല്ലിക്കലും പീറ്റര്‍ ഹെയ്‌നും ലിബിനും ധന്യയുമൊക്കെ മനസ്സ് അറിഞ്ഞു ചെയ്ത ഈ സിനിമ വിവേക് ഹര്‍ഷനിലൂടെ ഗോപി സുന്ദറിലൂടെ രംഗനാഥ് രവിയിലൂടെ പൂര്‍ണമായി വെള്ളിത്തിരയിലെത്താന്‍..!! കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ..
പ്രാര്‍ത്ഥനയോടെ..
സ്‌നേഹത്തോടെ അരുണ്‍ ഗോപി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com