കുട്ടി ജാനു വരുന്നു, മലയാളത്തിലേക്ക്; സണ്ണി വെയിനൊപ്പം

സണ്ണി വെയിന്‍ ചിത്രത്തില്‍ നായികയായാണ് ഗൗരി മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നത്. 
കുട്ടി ജാനു വരുന്നു, മലയാളത്തിലേക്ക്; സണ്ണി വെയിനൊപ്പം

പ്രേക്ഷകരെ ഗൃഹാതുരതയുടെ ആഴങ്ങളിലേക്ക് തള്ളിവിട്ട ചിത്രമാണ് വിജയ് സേതുപതി-തൃഷ കൂട്ടുകെട്ടിന്റെ 96. അത്രമേല്‍ പ്രിയപ്പെട്ട ഭൂതകാല ഓര്‍മ്മകളിലേക്ക് ആസ്വാദകരെ പിടിച്ചു വലിച്ചുകൊണ്ടുപോയ ചിത്രം. സി. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സേതുപതിക്കും തൃഷയ്ക്കും ഒപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൈാരാള്‍കൂടിയുണ്ട്. ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മലയാളിയായ ഗൗരി.ജി. കിഷന്‍.

മികച്ച ഭാവാഭിനയം കൊണ്ട് പ്രേക്ഷക പിന്തുണ നേടിയെടുത്ത കുട്ടി ജാനുവിന് ഇപ്പോള്‍ തമിഴകത്ത് കൈനിറയെ പ്രോജക്ടുകളുടെ തിരക്കാണ്. 
യാതൊരു അഭിനയ പശ്ചാതലവുമില്ലാതെ സിനിമാ രംഗത്തെത്തി പ്രേക്ഷകരെ വിസ്മയിച്ച ഗൗരി, ഇപ്പോള്‍ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ്. സണ്ണി വെയിന്‍ ചിത്രത്തില്‍ നായികയായാണ് ഗൗരി മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നത്. 

മിഥുന്‍ മാനുവല്‍ തോമസിന്റെ അസിസ്റ്റന്റായിരുന്ന പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയിലൂടെയാണ് കുട്ടി ജാനു മലയാളി മനസ്സുകള്‍ കീഴടക്കാനെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചായിരുന്നു. തുഷാര്‍ എസ് നിര്‍മ്മിക്കുന്ന് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാലാണ്. അടുത്ത് മാര്‍ച്ചോടുകൂടി ചിത്രം തീയേറ്ററുകളിലെത്തും. തീര്‍ത്തും വ്യത്യസത്മായ ആഖ്യാന ശൈലിയിലാണ് ചിത്രം ഒരുക്കുന്നത്. 

തമിഴിലെ വമ്പന്‍ പ്രോജക്ടുകള്‍ക്കിടയിലും വ്യത്യസ്തമായ കഥയാണ് പ്രിന്‍സിന്റെ സിനിമയിലേക്ക് ഗൗരിയെ അടുപ്പിച്ചത്. കഥ കേട്ടതിന് ശേഷം രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ഫാന്റസിയും ഇമോഷനും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും ഗൗരി പറയുന്നു. 

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയെങ്കിലും ഗൗരിയുടെ അമ്മ വീട് വൈക്കത്തും അച്ഛന്റെ നാട് പത്തനംതിട്ടയുമാണ്. ബാംഗ്ലൂര്‍ ക്രൈസ്റ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസം പഠിക്കുകയാണ് ഗൗരിയിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com