ഞാനൊരു ക്രിമിനലാണ്, 'ഡാ' എന്ന് വിളിക്കൂ; കമല്‍ഹാസനൊപ്പമുളള അഭിനയ നിമിഷങ്ങള്‍ തുറന്ന് പറഞ്ഞ് ആശാ ശരത് 

സിനിമയുടെ സെറ്റില്‍ കമല്‍ഹാസനുമായി ഒരുമിച്ച് അഭിനയിച്ച മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ആശാ ശരത്
ഞാനൊരു ക്രിമിനലാണ്, 'ഡാ' എന്ന് വിളിക്കൂ; കമല്‍ഹാസനൊപ്പമുളള അഭിനയ നിമിഷങ്ങള്‍ തുറന്ന് പറഞ്ഞ് ആശാ ശരത് 

മോഹന്‍ലാല്‍ നായകനായ ദൃശ്യം മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. തമിഴില്‍ ചിത്രം റീമേക്ക് ചെയ്തപ്പോള്‍ കമല്‍ഹാസന്‍ ആയിരുന്നു നായകന്‍. പൊലീസ് ഉദ്യോഗസ്ഥയുടെ റോള്‍ തമിഴിലും അവതരിപ്പിച്ചത് ആശാ ശരത് തന്നെയായിരുന്നു. സിനിമയുടെ സെറ്റില്‍ കമല്‍ഹാസനുമായി ഒരുമിച്ച് അഭിനയിച്ച മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ആശാ ശരത്. മഴവില്‍ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ആദ്യ സീനില്‍ തന്നെ കമല്‍ഹാസനെ 'ഡാ' എന്നു വിളിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചാണ് ആശാ ശരത് വിശദീകരിച്ചത്. പാപനാശത്തില്‍ ആദ്യത്തെ സീനില്‍ കമല്‍ സാറിന്റെ മുഖത്ത് നോക്കി എന്നടാ എന്നു വിളിക്കുന്നതാണ്. സാറിന്റെ മുഖത്ത് നോക്കി അങ്ങെനാന്നും വിളിക്കാന്‍ പറ്റില്ല, അയ്യാ എന്നു വിളിച്ചാല്‍ പോരേ എന്ന് ഡയലോഗ് പഠിപ്പിച്ച ആളോട് ചോദിച്ചു. ഷോട്ട് റെഡിയായപ്പോള്‍ നാമം ജപിച്ച് ഞാന്‍ നില്‍ക്കുകയാണ്. കമല്‍ സാര്‍ വന്നു. ജന്മം ചെയ്താല്‍ എനിക്ക് ഡാ വരില്ല. 'എന്നയാ നിനച്ചെ' എന്ന് ചോദിച്ചു.

കമല്‍സാര്‍ എന്റെയടുത്ത് എപ്പോഴും മലയാളത്തിലാണ് സംസാരിക്കുക. 'എന്നയാ അല്ല ആശാ, ആശ പൊലീസാണ്. ഞാനൊരു ക്രിമിനലാണ്, ധൈര്യമായി 'ഡാ' എന്നു വിളിച്ചോളൂ എന്നു പറഞ്ഞു. പിന്നെ കണ്ണുമടച്ച് വേറെ ആരോ ആണ് അവിടെ നില്‍ക്കുന്നതെന്ന് വിചാരിച്ച് ഡാ എന്നു വിളിക്കുകയായിരുന്നു'.

ജിത്തു ജോസഫ് തന്നെയായിരുന്നു പാപനാശത്തിന്റെയും സംവിധായകന്‍. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായകവേഷം തമിഴില്‍ ചെയ്തത് കമല്‍ഹാസന്‍ ആയിരുന്നു. ഗൗതമി ആയിരുന്നു നായിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com