പ്രണയസാഫല്യം; ഹരിശ്രി ആശോകന്റെ മകനും നടനുമായ അര്‍ജുന്‍ വിവാഹിതനായി, വീഡിയോയും ചിത്രങ്ങളും കാണാം 

എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്
പ്രണയസാഫല്യം; ഹരിശ്രി ആശോകന്റെ മകനും നടനുമായ അര്‍ജുന്‍ വിവാഹിതനായി, വീഡിയോയും ചിത്രങ്ങളും കാണാം 

രിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ നിഖിത ഗണേശനാണ് വധു. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്.

സിനിമ രംഗത്തുനിന്ന് നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ഗണപതി, രജിഷ വിജയന്‍, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 

ഒക്ടോബര്‍ 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. താരങ്ങളെത്തി ആഘോഷമാക്കിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങലില്‍ വൈറലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com