'ട്രാന്‍സ്പരന്റ് വേഷം ധരിച്ച് നാടിന് നാണക്കേടുണ്ടാക്കി'; നടിയെ കാത്തിരിക്കുന്നത് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം തടവാണ് റാനിയക്ക് അനുഭവിക്കേണ്ടി വരിക
'ട്രാന്‍സ്പരന്റ് വേഷം ധരിച്ച് നാടിന് നാണക്കേടുണ്ടാക്കി'; നടിയെ കാത്തിരിക്കുന്നത് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

രീരം കാണുന്ന വസ്ത്രം ധരിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ട അവസ്ഥയിലാണ് ഈജിപ്ഷ്യന്‍ നടി. വസ്ത്രധാരണം നാടിന് നാണക്കേടുണ്ടാക്കി എന്നാണ് നടി റാനിയ യൂസഫിനെതിരേ ഉന്നയിച്ചിരിക്കുന്ന കുറ്റം. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം തടവാണ് റാനിയക്ക് അനുഭവിക്കേണ്ടി വരിക.

അടുത്തയിടെ കെയ്‌റോ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തപ്പോള്‍ റാനിയ യൂസഫ് ധരിച്ച വേഷമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ട്രാന്‍സ്പരന്റെ വസ്ത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. റാനിയയുടെ കാല്‍ കാണുന്നത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. വസ്ത്രധാരണം നാടിന് നാണക്കേടായി എന്നാരോപിച്ച് അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്.

സംഭവം വിവാദമായതോടെ നടി മാപ്പ് ചോദിച്ചെങ്കിലും കേസിന്റെ വാദത്തിന് ശേഷമായിരിക്കും പ്രശ്‌നത്തില്‍ നിന്ന് തലയൂരാന്‍ പറ്റുമോ എന്ന് അറിയാനാവൂ. ഇത്ര വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ആ വസ്ത്രം ധരിക്കില്ലായിരുന്നു എന്നാണ് റാനിയ പറഞ്ഞത്. ആദ്യമായാണ് ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 

ഇതിന് മുന്‍പ് ഈജിപ്ഷ്യന്‍ ഗായിക ഷൈമ അഹമ്മദിനും ഇത്തരത്തിലുള്ള അവസ്ഥയുണ്ടായിരുന്നു. ഐ ഹാവ് ഇഷ്യൂസ് എന്ന ആല്‍ബത്തില്‍ അശ്ലീലചുവയുള്ള തരത്തില്‍ വാഴപ്പഴം കടിച്ചു എന്ന കേസില്‍ രണ്ട് വര്‍ഷം തടവിനാണ് ഇവര്‍ക്ക് വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com