നിങ്ങള്‍ക്ക് നല്ല ദിനമായിരുന്നു, പക്ഷേ വിവാഹത്തിന് മോടികൂട്ടാന്‍ എത്തിയ കുതിരയ്ക്കും ആനയ്ക്കും അങ്ങനെ ആയിരുന്നില്ല; പ്രിയങ്കയ്ക്കും നിക്കിനും എതിരേ പെറ്റ

ആളുകള്‍ ആനകളേയും കുതിരകളേയും വിവാഹത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കുമ്പോള്‍ താരങ്ങള്‍ തന്നെ മൃഗങ്ങളെ ഉപയോഗിക്കുന്നത് ശരിയല്ല എന്നാണ് ട്വിറ്ററിലൂടെ പെറ്റ പറഞ്ഞത്
നിങ്ങള്‍ക്ക് നല്ല ദിനമായിരുന്നു, പക്ഷേ വിവാഹത്തിന് മോടികൂട്ടാന്‍ എത്തിയ കുതിരയ്ക്കും ആനയ്ക്കും അങ്ങനെ ആയിരുന്നില്ല; പ്രിയങ്കയ്ക്കും നിക്കിനും എതിരേ പെറ്റ


നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസും വിവാഹിതരായത്. ലോകം ഉറ്റു നോക്കിയ വിവാഹം ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വിവാഹത്തിന് മോടി കൂട്ടാന്‍ ഉപയോഗിച്ച മൃഗങ്ങളാണ് താരത്തിന് തലവേദനയാകുന്നു. മൃഗ അവകാശ സംരക്ഷണ സംഘടനയായ പെറ്റയാണ് പ്രിയങ്കയേയും നിക്കിനേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

ജോധ്പുരിലെ ഉമൈദ് ഭവന്‍ പാലസില്‍ നടന്ന ആഘോഷങ്ങളുടെ ഭാഗമായി ആനയേയും കുതിരയേയും ഉപയോഗിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ആളുകള്‍ ആനകളേയും കുതിരകളേയും വിവാഹത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കുമ്പോള്‍ താരങ്ങള്‍ തന്നെ മൃഗങ്ങളെ ഉപയോഗിക്കുന്നത് ശരിയല്ല എന്നാണ് ട്വിറ്ററിലൂടെ പെറ്റ പറഞ്ഞത്. പ്രിയങ്കയേയും നിക്കിനേയും ഇതില്‍ ടാഗ് ചെയ്യാനും ഇവര്‍ മറന്നില്ല. രാജസ്ഥാനിലെ ജയ്പൂരില്‍ ആനകളും കുതിരകളും നേരിടേണ്ടി വരുന്ന വീഡിയോയും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മൃഗങ്ങളെ ഒഴിവാക്കി നടത്തിയ വിവാഹങ്ങളെക്കുറിച്ചും പറയുന്നുണ്ട്. നിക്- പ്രിയങ്ക വിവാഹ ദിനം മൃഗങ്ങള്‍ക്ക് നല്ല ദിവസമായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

ഇതിനു പിന്നാലെ താരത്തിനെതിരെ വിമര്‍ശനവുമായി പെറ്റ ഇന്ത്യ സി.ഇ.ഒ ഡോ. മണിലാല്‍ രംഗത്തെത്തി.''മൃഗങ്ങളോടുള്ള ക്രൂരതയ്ക്കു പ്രോത്സാഹനം നല്‍കിയാല്‍ ആരും വലുതാകുകയോ തിളങ്ങുകയോ ഇല്ല. അത് അവരെ ചെറുതാക്കുകയേ ഉള്ളൂ''

വിവാഹത്തിന് പടക്കം പൊട്ടിച്ചത് വലിയ വിവാദമായിരുന്നു. ന്യൂഡല്‍ഹി കടുത്ത മലിനീകരണം നേരിടുന്ന സമയത്ത് പടക്കം ഉപയോഗിച്ചത് ശരിയായില്ലെന്നാണ് ഒരു വിഭാഗം ആരോപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com