പേർളിഷ് വിവാഹം മാര്‍ച്ച്-ഏപ്രിലോടെ, നിശ്ചയം ജനുവരിയിൽ

ശ്രീനിഷ് തന്നെയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്
പേർളിഷ് വിവാഹം മാര്‍ച്ച്-ഏപ്രിലോടെ, നിശ്ചയം ജനുവരിയിൽ

ദീപിക-രൺവീർ വിവാഹവും പ്രിയങ്ക-നിക്ക് വിവാഹവുമൊ‌ക്കെ ബോളിവുഡിൽ വലിയ വാർത്തയാകുമ്പോൾ മലയാളി പ്രേക്ഷകർ മാസങ്ങളായി കാത്തിരിക്കുന്ന മറ്റൊരു വിവാഹമുണ്ട്. നടിയും ടെലിവിഷൻ അവതാരകയുമായി പേളിയും നടൻ ശ്രീനിഷും തമ്മിലുള്ള വിവാഹമാണത്. പേർലിഷ് എന്ന് ആരാധകർ പേരിട്ട ഈ താരജോഡിയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് വെളിപ്പെടുത്തൽ.

ശ്രീനിഷ് തന്നെയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അടുത്ത വർഷം മാർച്ച്-ഏപ്രിലോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് അറിയിച്ചിരിക്കുന്നത്. അടുത്ത മാസം ഇരുവരുടെയും വിവാഹനിശ്ചയം നടത്താനും പദ്ധതിയുണ്ട്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

മോളിവുഡ് ടൗണിലെ ശ്രദ്ധേയരായ ദമ്പതികളിൽ ഒരാളാകാൻ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നതെന്നും വേനലവധിക്കാലമായതിനാൽ എല്ലാവര്‍ക്കും പങ്കെടുക്കാൻ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ വിവാഹത്തിനായി തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറഞ്ഞു. 

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ്ബോസിൽ മത്സരാർത്ഥികളായ ഇരുവരും ഷോയ്ക്കിടയിൽ പ്രണയത്തിലാകുകയായിരുന്നു. റിയാലിറ്റി ഷോയ്ക്ക് ശേഷവും പ്രണയത്തിൽ ഉറച്ചുനിന്ന ഇരുവരെയും ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇരുവരും ഒന്നിച്ച് പങ്കെടുത്ത പരിപാടികളും ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും വലിയ ശ്രദ്ധയാണ് നേടിയെടുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com