മലയാള നായകനില്‍ സുന്ദരന്‍ ആരെന്ന ചോദ്യത്തിന് ഒരു പക്ഷെ എല്ലാവരുടെയും ഉത്തരം പ്രേം നസീര്‍ എന്നായിരിക്കും. എന്നാല്‍ അതിനുശേഷമുള്ള തലമുറ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരായിരിക്കും പറയുക. എന്നാല്‍ ഉര്‍വശിയുടെ അഭിപ്രായം അങ്ങനെയല്ല. മലയാളത്തിലെ സുന്ദരനായകന്‍ ശ്രീനിവാസനാണെന്നാണ് ഉര്‍വശിയുടെ പക്ഷം. ഏതു ചോക്ലേറ്റ് ഹീറോ ഉള്ളപ്പോഴും അതിനേക്കാളും വില ശ്രീനിവാസനായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക നായികമാരും ശ്രീനിവാസന്റെ ജോഡികളായി. ഇപ്പോഴും അങ്ങനെ തന്നെ. സൗന്ദര്യത്തിന് അതീതമാണ് കലയെന്നും ഉര്‍വശി പറഞ്ഞു. ശ്രീനിയും ഉര്‍വ്വശിയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ വലിയ വിജയം നേടിയതോടൊപ്പം പ്രേക്ഷക ഹൃദയങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
സിനിമയില്‍ അന്നും ഇന്നും നല്ല സൗഹൃദങ്ങളുണ്ട്. ജഗദീഷും മോഹന്‍ലാലും കമല്‍ സാറുമായൊക്കെ നല്ല അടുപ്പമാണ്. ശോഭനയും പാര്‍വതിയുമായി അടുത്ത സൗഹൃദമാണ്. ശോഭന, രോഹിണി, നദിയ തുടങ്ങിയവര്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് ഞാനെത്തിയത്. പാര്‍വതി അയല്‍ക്കാരിയുമാണ്. 'ജയറാമും പാര്‍വതിയും മുടിഞ്ഞ പ്രണയത്തില്‍ ഇരിക്കുന്ന സമയത്താണ് മാളൂട്ടി ചെയ്യുന്നത്. ഞാനുള്‍പ്പടെയുളള ഒരുപാട് ദൂതന്മാരുടെ സഹായത്തോടു കൂടിയാണ് ആ പ്രണയം നടക്കുന്നത്. കാരണം പാര്‍വതിയുടെ അമ്മയ്ക്കും കുടുംബത്തിനും കുറച്ച് എതിര്‍പ്പുണ്ടായിരുന്നു.'-ഉര്‍വശി പറഞ്ഞു.
കുടുംബത്തിലെല്ലാവരും സുഖമായിരിക്കുന്നുവെന്നും മകന് എല്‍കെജിയിലെത്തിയെന്നും ഉര്‍വശി പറഞ്ഞു. 'കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അവനെ സെറ്റിലേക്കു കൊണ്ടുപോവാറുണ്ട്. ക്യാമറയും മറ്റ് സംഗതികളുമൊക്കെ അറിയാം. ഇടയ്ക്കു കുഞ്ഞാറ്റയും (മനോജ് കെ. ജയന് -ഉര്‍വശി ബന്ധത്തിലുള്ള കുട്ടി) ചെന്നൈയിലേക്കെത്താറുണ്ട്. രണ്ടുപേരും കൂടി ഒരുമിച്ച് ഷോപ്പിങിനും പോകും.'-ഉര്‍വശി പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഉര്‍വശിയുടെ തുറന്നു പറച്ചില്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ