'ആ ആറ് നില കേക്കിനുള്ളില്‍ ഒരു രാത്രി തങ്ങാന്‍ പറ്റുമോ?'; ട്രോളുകള്‍ ഏറ്റുവാങ്ങി പ്രിയങ്ക- നിക്ക് വിവാഹ കേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th December 2018 12:18 PM |
Last Updated: 05th December 2018 12:30 PM | A+A A- |
ബോളിവുഡിലെ ഇപ്പോഴത്തെ ട്രെന്‍ഡിങ് ടോപ്പിങ് പ്രിയങ്ക ചോപ്രയുടേയും നിക് ജൊനാസിന്റേയും വിവാഹമാണ്. വിവാഹ ചടങ്ങുകളും പാര്‍ട്ടിയും എന്തിന് വിവാഹത്തിന് പൊട്ടിച്ച പടക്കം വരെ വാര്‍ത്തയായി. ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് ഇരുവര്‍ക്കും വേണ്ടി പ്രത്യേകം തയാറാക്കിയ ഭീമന്‍ കേക്കാണ്. 18 അടി ഉയരമുള്ള വലിയ കേക്കാണ് പ്രിയങ്ക നിക്ക് വിവാഹത്തിനായി തയാറാക്കിയത്. ആറ് നിലകളിലുള്ള കേക്ക് മുറിക്കാന്‍ ഇരുവര്‍ക്കും വലിയ വാള്‍ തന്നെ വേണ്ടിവന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് ഈ കേക്ക്.
ഒരു ചെറിയ മാളികയുടെ മാതൃകയിലാണ് കേക്ക് നിര്‍മിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ കേക്ക് ഒരുക്കാനായി കുവൈറ്റില്‍ നിന്നും ദുബായില്‍ നിന്നുമുള്ള പ്രമുഖ ഷെഫുകളെ നിക്ക് കൊണ്ടുവന്നെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയിലെ വിവിധ റെസ്റ്റോറന്റുകള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഇവര്‍ കേക്കിന്റെ റെസിപ്പി തയാറാക്കിയത്. ക്രിസ്റ്റിയന്‍ ആചാരപ്രകാരം വിവാഹം നടത്തിയതിന് ശേഷമാണ് കേക്ക് മുറിച്ചത്. എന്തായാലും താരദമ്പതികള്‍ ആഗ്രഹിച്ചപോലെ കേക്ക് സൂപ്പറായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ് കേക്ക്.
ഭീമന്‍ കേക്ക് കണ്ട് ഇത് ഒരു ദിവസത്തേക്ക് വാടകയ്ക്ക് താമസിക്കാന്‍ കിട്ടുമോ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. കേക്കിന്റെ കുറച്ചു ഭാഗം കഴിക്കാന്‍ ചോദിക്കുന്നവരും നിരവധിയാണ്. ഇത്ര വലിയ കേക്ക് കഴിച്ച് തീര്‍ന്നിട്ടുണ്ടാവില്ലെന്നും ഇനിയും ബാക്കിയുണ്ടാകുമെന്നുമാണ് ഇവര്‍ പറയുന്നത്.