വിശപ്പ് ഭക്ഷിച്ചാണ് ഞാന്‍ വളര്‍ന്നത്; വിശപ്പറിയാതെ വളരുന്നതാണ് പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം: ഹരിശ്രീ അശോകന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 05th December 2018 05:30 AM |
Last Updated: 05th December 2018 05:30 AM | A+A A- |

കൊച്ചി: വിശപ്പറിയാതെ കുഞ്ഞുങ്ങള്‍ വളരുന്നതാണ് തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് നടന്‍ ഹരിശ്രീ അശോകന്‍. വിശപ്പ് ഭക്ഷിച്ചാണ് താനൊക്കെ വളര്‍ന്നത്. ഇന്ന് മാതാപിതാക്കള്‍ മക്കളുടെ സന്തോഷത്തിനായാണ് ജീവിക്കുന്നത്. അതിനാല്‍ അവരുടെ ഏതാഗ്രഹവും അവര്‍ സാധിച്ചു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രററികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടന്ന കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗ്രഹങ്ങള്‍ സാധിച്ചു നല്‍കുന്ന മാതാപിതാക്കള്‍ മക്കളെ കൃത്യമായി നിരീക്ഷിക്കാനും സമയം കണ്ടെത്തണം. കുട്ടികളെ വഴക്കു പറയുന്ന രീതി മാറ്റി ശാസനാ രീതി വിട്ട് സ്‌നേഹ പൂര്‍വ്വം ഇടപഴകാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.