2.0യില്‍ ഉപയോഗിച്ചത് ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍, ചിറ്റിയുടെ സ്യൂട്ടിന് മാത്രം മുടക്കിയത് ഒരു കോടിയില്‍ അധികം

സിനിമയിലെ സിജിഐ രംഗങ്ങള്‍ കുറച്ച് പരമാവധി യഥാര്‍ഥ വസ്തുക്കളില്‍ രംഗങ്ങള്‍ ചിത്രീകരിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം
2.0യില്‍ ഉപയോഗിച്ചത് ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍, ചിറ്റിയുടെ സ്യൂട്ടിന് മാത്രം മുടക്കിയത് ഒരു കോടിയില്‍ അധികം

ന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റി എഴുതിക്കൊണ്ടാണ് രജനീകാന്ത് ചിത്രം തീയെറ്ററുകളില്‍ എത്തിയത്. ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ ഷൂട്ടിങ് അത്ര എളുപ്പമായിരുന്നില്ല. വളരെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നവയായിരുന്നു പല രംഗങ്ങളും. മൊബൈല്‍ ഫോണിന്റെ ദോഷ വശങ്ങളെക്കുറിച്ച് പറഞ്ഞ ചിത്രത്തില്‍ ഒരു ലക്ഷത്തോളം മൊബൈലുകളാണ് ഉപയോഗിച്ചത്. മാത്രമല്ല റോബോട്ട് രജനീകാന്ത് ധരിച്ചിരിക്കുന്ന സ്യൂട്ടിന് മാത്രം ഒരു കോടിക്ക് മുകളിലാണ് ചെലവായത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ മുത്തുരാജാണ് 2.0യെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. 

ഡമ്മി മൊബൈലുകളാണ് പ്രധാനമായും ഉപയോഗിച്ചത് കൂടാതെ ഡാമേജ് ആയതും ഉപയോഗ ശൂന്യമായതും ചിത്രത്തിന്റെ ഭാഗമായി. പല സ്ഥലങ്ങളില്‍ നിന്നായാണ് മൊബൈലുകള്‍ ശേഖരിച്ചത്. നിരവധി സ്റ്റോറുകളില്‍ നിന്നും മൊബൈല്‍ ഫാക്റ്ററികളില്‍ നിന്നുമായിട്ടാണ് ഇവ ശേഖരിച്ചത്. ലക്ഷക്കണക്കിന് വരുന്ന മൊബൈലുകള്‍ ബാഗുകളിലായാണ് സൂക്ഷിച്ചിരുന്നത്. ഷൂട്ടിങ് സൈറ്റിലെ ഓരോരുത്തരുടെ കൈകളിലും ഈ ബാഗുകളുണ്ടായിരുന്നുവെന്നും മുത്തുരാജ് പറഞ്ഞു. 

'ചിത്രത്തില്‍ രജനി സാര്‍ ഉപയോഗിക്കുന്ന ചിട്ടി സ്യൂട്ടിന്റെ വില കോടികളാണ്. ഒരു സ്യൂട്ട് മാത്രം ഒറിജിനലും ബാക്കി സ്യൂട്ടുകളുടെ ഡമ്മികള്‍ ഉണ്ടാക്കുകയുമായിരുന്നു.സിനിമയിലെ സിജിഐ രംഗങ്ങള്‍ കുറച്ച് പരമാവധി യഥാര്‍ഥ വസ്തുക്കളില്‍ രംഗങ്ങള്‍ ചിത്രീകരിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. 200 അടിയുള്ള പക്ഷിരാജന്‍ റോഡിലേയ്ക്ക് പറന്നിറങ്ങി അപകടം ഉണ്ടാക്കുന്ന രംഗമുണ്ട്. അതില്‍ കാണിക്കുന്ന പട്ടണവും വണ്ടിയുമൊക്കെ യഥാര്‍ഥത്തില്‍ ഉള്ളതുതന്നെയാണ്. ഒന്നരകിലോമീറ്റര്‍ റോഡ് ആണ് സിനിമയ്ക്കായി നിര്‍മിച്ചത്. '

ആദ്യ ചിത്രം യന്തിരന്റെ ആവര്‍ത്തനമായി 2.0 തോന്നരുതി എന്ന നിര്‍ബന്ധവും അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. വസീഗറുടെ ലാബ് വരെ പുതുതായി നിര്‍മിച്ചത് അതുകൊണ്ടാണെന്നുമാണ് മുത്തുരാജ് പറയുന്നു. സാബു സിറാലാണ് ആദ്യ ഭാഗത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com