ഇന്ത്യയില്‍ ഏറ്റവും വരുമാനം നേടുന്ന താരം സല്‍മാന്‍; ഫോബ്‌സിന്റെ കോടിപതികളുടെ പട്ടികയില്‍ മലയാളത്തില്‍ നിന്ന് മമ്മൂട്ടി മാത്രം

18 കോടി രൂപയാണ് മമ്മൂട്ടിയുടെ വരുമാനം. മമ്മൂട്ടിയ്‌ക്കൊപ്പം പ്രിയങ്ക ചോപ്രയാണ് 49ാം സ്ഥാനത്തുള്ളത്
ഇന്ത്യയില്‍ ഏറ്റവും വരുമാനം നേടുന്ന താരം സല്‍മാന്‍; ഫോബ്‌സിന്റെ കോടിപതികളുടെ പട്ടികയില്‍ മലയാളത്തില്‍ നിന്ന് മമ്മൂട്ടി മാത്രം

ഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. ഏറ്റവും വരുമാനം നേടിയ 100 താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫോബ്‌സാണ് പട്ടിക പുറത്തിറക്കിയത്. മലയാളത്തില്‍ നിന്ന് മമ്മൂട്ടി മാത്രമാണ് പട്ടികയില്‍ ഇടംനേടിയത്. 

ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സല്‍മാന്‍ ഖാന് 253.25 കോടി രൂപയാണ് വരുമാനം നേടിയത്. സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെയാണ് അദ്ദേഹം സമ്പാദ്യം നേടിയത്. മൂന്നാം തവണയാണ് സല്‍മാന്‍ പട്ടികയില്‍ ആദ്യ സ്ഥാനത്ത് വരുന്നത്. സിനിമ താരങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയാണ് രണ്ടാം സ്ഥാനത്ത്. 228.09 കോടിയാണ് ക്രിക്കറ്റ് താരത്തിന്റെ വരുമാനം. 185 കോടി വരുമാനമുള്ള അക്ഷയ് കുമാറാണ് മൂന്നാം സ്ഥാനത്ത്. 

മലയാളത്തില്‍ നിന്ന് മമ്മൂട്ടി മാത്രമാണ് പട്ടികയില്‍ ഇടം കണ്ടെത്തിയത്. 49 ാം സ്ഥാനത്താണ് താരം. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ വരുമാനം. മമ്മൂട്ടിയ്‌ക്കൊപ്പം പ്രിയങ്ക ചോപ്രയാണ് 49ാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തായിരുന്നു താരം. വിവാഹത്തിരക്കില്‍ സിനിമകള്‍ക്കും ഷോകള്‍ക്കും നോ പറഞ്ഞതാണ് താരത്തിന്റെ വരുമാനത്തില്‍ ഇടിവ് വരാന്‍ കാരണമായത്. 2017 ല്‍ 68 കോടിയായിരുന്നു വരുമാനം. 

ബോളിവുഡിലെ സൂപ്പര്‍താരം ഷാരുഖ് ഖാന്റെ വരുമാനത്തിലും കാര്യമായ ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന താരം 13 ലേക്ക് പിന്തള്ളപ്പെട്ടു. ഈ വര്‍ഷം വമ്പന്‍ റിലീസുകള്‍ ഇല്ലാതിരുന്നതാണ് തിരിച്ചടിയായത്. 

തെന്നിന്ത്യയില്‍ നിന്ന് 15 താരങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരും തമിഴ് സിനിമ മേഖലയില്‍ നിന്നുള്ളവരാണ്. വിജയ് സേതുപതിയാണ് ഞെട്ടിപ്പിക്കുന്ന മുന്നേറ്റം നടത്തിയത്. 34ാം സ്ഥാനത്ത് സൂര്യയ്‌ക്കൊപ്പമാണ് വിജയുടെ സ്ഥാനം. 23.67 കോടിയാണ് താരം നേടിയത്. 11ാം സ്ഥാനത്തുള്ള എ ആര്‍ റഹ്മാനാണ് തെന്നിന്ത്യന്‍ താരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. രജനീകാന്ത് 14ാം സ്ഥാനത്താണ്. 

നടിമാരില്‍ ഏറ്റവുമധികം പണം സമ്പാദിച്ചത് ദീപിക പദുക്കോണ്‍ ആണ്. 112.8 കോടിയാണ് നടിയുടെ വരുമാനം. 2012നു ശേഷം ആദ്യ അഞ്ചില്‍ ഇടംപിടിക്കുന്ന ആദ്യ നടി കൂടിയാണ് ദീപിക. മഹേന്ദ്രസിങ് ധോനിയാണ് അഞ്ചാമത്. (101.77 കോടി). നടിമാരില്‍ ദീപികയ്ക്കു പിന്നില്‍ പന്ത്രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടും (58.83 കോടി) 45.83 കോടിയുമായി അനുഷ്‌ക ശര്‍മ 16ാം സ്ഥാനത്തുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com