സില്‍ക്കിനോട് നീതി പുലര്‍ത്തുക എന്നതു മാത്രമായിരുന്നു എന്റെ മനസ്സു നിറയെ; ജീവിതം മാറ്റിമറിച്ചത് ഡേര്‍ട്ടി പിക്ചര്‍: വിദ്യാബാലന്‍

'2011 ഡിസംബര്‍ 2. ഏഴുവര്‍ഷം മുമ്പുള്ള ആ ദിവസത്തിലാണ് ''ദ് ഡേര്‍ട്ടി പിക്ചര്‍'' എന്ന ചിത്രം റിലീസ് ചെയ്തതും, അതെന്റെ ജീവിതമാകെ മാറ്റി മറിച്ചതും...
സില്‍ക്കിനോട് നീതി പുലര്‍ത്തുക എന്നതു മാത്രമായിരുന്നു എന്റെ മനസ്സു നിറയെ; ജീവിതം മാറ്റിമറിച്ചത് ഡേര്‍ട്ടി പിക്ചര്‍: വിദ്യാബാലന്‍


ക്തമായ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ പേരടയാളപ്പെടുത്തിയ താരമാണ് വിദ്യാബാലന്‍. തെന്നിന്ത്യന്‍ താരവും അഡല്‍റ്റ് ചിത്രങ്ങളിലെ നായികയുമായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതം പറഞ്ഞ 'ദ് ഡേര്‍ട്ടി പിക്ച്ചര്‍' എന്ന ചിത്രത്തിലെ അഭിനയമാണ് വിദ്യയെ ശ്രദ്ധേയയാക്കിയത്. ചിത്രത്തിലെ മികച്ച പ്രകടനം 2011ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് വിദ്യയ്ക്ക് നേടിക്കൊടുത്തു. കരിയറില്‍ തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നുകൊണ്ട് കഴിഞ്ഞ ദിവസം വിദ്യ എഴുതിയ ഹൃദയ സ്പര്‍ശിയായ കുറിപ്പിങ്ങനെ:

''2011 ഡിസംബര്‍ 2. ഏഴുവര്‍ഷം മുമ്പുള്ള ആ ദിവസത്തിലാണ് ''ദ് ഡേര്‍ട്ടി പിക്ചര്‍'' എന്ന ചിത്രം റിലീസ് ചെയ്തതും, അതെന്റെ ജീവിതമാകെ മാറ്റി മറിച്ചതും. എപ്പോഴും ആരെങ്കിലുമൊക്കെ ചോദിക്കും അതെങ്ങനെ ചെയ്തുവെന്ന്. പക്ഷേ അവരോടൊക്കെ എന്തു പറയണമെന്ന് എനിക്കറിയില്ല. മിലന്‍ (ദ് ഡേര്‍ട്ടി പിക്ചറിന്റെ സംവിധായകന്‍ മിലന്‍ ലുത്രിയ) അതെനിക്ക് എളുപ്പമാക്കിത്തരികയായിരുന്നു. സില്‍ക്കിനോട് നീതി പുലര്‍ത്തുക എന്നതു മാത്രമായിരുന്നു എന്റെ മനസ്സു നിറയെ. സില്‍ക്കിനെ അവതരിപ്പിക്കാന്‍ എന്നെ തിരഞ്ഞെടുത്ത മിലനും പ്രൊഡ്യൂസര്‍ ഏക്താ കപൂറിനും വേണ്ടി ഞാനതു ചെയ്തു''. 39 വയസ്സുകാരിയായ വിദ്യ കുറിക്കുന്നു.


ഒരു പക്ഷിയെപ്പോലെ സ്വതന്ത്രയായി പറക്കാനനുവദിച്ചതിന് മിലനോടും 1990 ലും 2011 ലും തനിക്ക് അഭിനയിക്കാന്‍ അവസരം നല്‍കിയ ഏക്ത കപൂറിനോടുമുള്ള നന്ദിയും കുറിപ്പിലൂടെ വിദ്യ പ്രകടിപ്പിക്കുന്നു. മിലന്‍ ഒരിക്കലും തന്നെ തളര്‍ന്നു പോകാന്‍ അനുവദിച്ചിരുന്നില്ലെന്നും ഒരുപാടുയരത്തില്‍ സ്വതന്ത്രയായി പറക്കുന്ന പക്ഷിയായി തന്നെ ഉയര്‍ത്തിയത് മിലനാണെന്നും വിദ്യ പറയുന്നു. 1990 ല്‍ ഹം പാഞ്ച് എന്ന ടെലിവിഷന്‍ സീരീസില്‍ തനിക്ക് അവസരം നല്‍കിയത് ഏക്താ കപൂര്‍ ആണെന്നും ഹം പാഞ്ചിനെക്കുറിച്ച് ഓര്‍ക്കാതെ തനിക്ക് ഡേര്‍ട്ടി പിക്ചറിനെക്കുറിച്ച് ഓര്‍ക്കാന്‍ സാധിക്കില്ലെന്നും വിദ്യ പറയുന്നു.

മിലന്‍ ലുത്രിയയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് വിദ്യ ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് രണ്‍ബീര്‍ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയപ്പോളെടുത്ത ചിത്രമാണ് വിദ്യ പങ്കുവച്ചത്. വിദ്യയെക്കൂടാതെ നസറുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍, രമേഷ് ശര്‍മ്മ എന്നിവര്‍ ദ് ഡേര്‍ട്ടി പിക്ചറില്‍ അഭിനയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com