ഏഷ്യയിലെ ഏറ്റവും സെക്‌സിയസ്റ്റ് വനിത ദീപിക പദുക്കോണ്‍; രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്ര 

എടുത്തു പറയേണ്ട മുന്നേറ്റം നടത്തിയത് 51 കാരിയായ മാധുരീ ദീക്ഷിതാണ്. പട്ടികയില്‍ 45 ാം സ്ഥാനത്താണ് താരം
ഏഷ്യയിലെ ഏറ്റവും സെക്‌സിയസ്റ്റ് വനിത ദീപിക പദുക്കോണ്‍; രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്ര 


ഷ്യയിലെ ഏറ്റവും സെക്‌സിയസ്റ്റ് വനിതയായി തെരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍. പ്രിയങ്ക ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ ഐ വീക്ക്‌ലിയാണ് ഏഷ്യയിലെ ഏറ്റവും സെക്‌സിയസ്റ്റായ 50 സ്ത്രീകളുടെ ലിസ്റ്റ് പുറത്തുവിട്ടത്. 

ദീപിക പദുക്കോണിന്റെ സ്വപ്‌ന വര്‍ഷമായിരുന്നു ഇതെന്നാണ് വീക്ക്‌ലി പറയുന്നത്. പദ്മാവതിന്റെ വിജയവും വിവാഹവും ഉള്‍പ്പടെ താരത്തിന്റെ ജീവിതത്തില്‍ വലിയമാറ്റമാണ് 2018 കൊണ്ടുവന്നത്. കൂടാതെ മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണങ്ങളും നിലപാടുകളും നിരവധിപേര്‍ക്ക് പ്രോത്സാഹനമായിരുന്നെന്നും വാരികയുടെ എന്റര്‍ടെയ്ന്‍മെന്റ് എഡിറ്റര്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഏറ്റവും സെക്‌സിയസ്റ്റ് വനിതയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളിക്കൊണ്ടാണ് ദീപികയുടെ കുതിപ്പ്. ടെലിവിഷന്‍ നടി നിയ ശര്‍മയാണ് മൂന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ നടി മഹീറ ഖാനാണ് നാലാം സ്ഥാനത്ത്. 

ബോളിവുഡിലെ മറ്റ് നടികളും പട്ടികയില്‍ മികച്ച സ്ഥാനത്തെത്തി. ആലിയ ഭട്ട് ആറാം സ്ഥാനത്താണ്. സോനം കപൂര്‍, ഹിന ഖാന്‍, കത്രീന കൈഫ് എന്നിവരാണ് ഏഴ് മുതല്‍ ഒന്‍ത് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. എടുത്തു പറയേണ്ട മുന്നേറ്റം നടത്തിയത് 51 കാരിയായ മാധുരീ ദീക്ഷിതാണ്. പട്ടികയില്‍ 45 ാം സ്ഥാനത്താണ് താരം. അനുഷ്‌ക ഷെട്ടി 22ാം സ്ഥാനത്തും ഐശ്വര്യ റായ് 30ാം സ്ഥാനത്തുമാണ്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നടത്തിയ വോട്ടിങ്ങിലൂടെയാണ് പട്ടിക തയാറാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com