'നീ എന്തിനാണ് ആ സിനിമ ചെയ്തത്, മോശം അഭിപ്രായമാണല്ലോ?' മമ്മൂട്ടിയെ കുഴപ്പിച്ച് മുകേഷിന്റെ മൂന്ന് മിനിറ്റ് മറുപടി

മുകേഷ് കൊടുത്ത മറുപടിയില്‍ മമ്മൂട്ടിവരെ ആ സിനിമയില്‍ അഭിനയിക്കുമെന്ന് സമ്മതിച്ചു
'നീ എന്തിനാണ് ആ സിനിമ ചെയ്തത്, മോശം അഭിപ്രായമാണല്ലോ?' മമ്മൂട്ടിയെ കുഴപ്പിച്ച് മുകേഷിന്റെ മൂന്ന് മിനിറ്റ് മറുപടി

സംവിധായകരുടെ കഥ പറച്ചിലില്‍ വലിയ പ്രതീക്ഷയുമായി അഭിനയിക്കാന്‍ എത്തി അവസാനം ചിത്രം റിലീസ് ആകുമ്പോള്‍ ഇത് ഏത് കഥ എന്ന് പറയേണ്ടിവരുന്ന അനുഭവങ്ങള്‍ നിരവധി അഭിനേതാക്കള്‍ക്കുണ്ടായിട്ടുണ്ട്. നിരവധിപേര്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള അനുഭവങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ എന്തിനാണ് ഇത്ര മോശം സിനിമയില്‍  അഭിനയിക്കാന്‍ പോയത് എന്ന് പല നടന്മാരും അഭിമുഖീകരിച്ചിട്ടുള്ള ചോദ്യമാണ്. അത് ചോദിക്കുന്നത് മമ്മൂട്ടിയാണെങ്കിലോ? അത്തരത്തിലുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ മുകേഷ്. 

ഒരു സിനിമ കണ്ട് മുകേഷിനോട് മമ്മൂട്ടി ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. എന്നാല്‍ മുകേഷ് കൊടുത്ത മറുപടിയില്‍ മമ്മൂട്ടിവരെ ആ സിനിമയില്‍ അഭിനയിക്കുമെന്ന് സമ്മതിച്ചു. മഴവില്‍ മനോരമയുടെ നെവര്‍ ഹാവ് ഐ എവര്‍ എന്ന പരിപാടിയിലാണ് മനസ് തുറന്നത്. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതിന് ഖേദം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് മുകേഷിന്റെ മറുപടിയെത്തിയത്. 

'എന്റെ ഒരു സിനിമ, അത് വിചാരിച്ചതുപോലെ ഓടിയില്ല. ആ സമയത്ത് ഞാന്‍ മമ്മൂക്കയെ കണ്ടിരുന്നു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, 'നീ എന്തിനാണ് ആ സിനിമ ചെയ്തത്. വളരെ മോശം അഭിപ്രായമാണതിനെന്നു കേട്ടു'. ഇതെല്ലാം കേട്ടുനിന്ന ശേഷം മമ്മൂക്കയോട് ഒരു രണ്ടു മൂന്നു മിനുറ്റ് തരുമോയെന്ന് ചോദിച്ചു. അതിനുശേഷം ആ സിനിമയുടെ കഥ, അതിന്റെ സംവിധായകന്‍ എന്നോട് പറഞ്ഞ് രീതിയില്‍ ഞാന്‍ അങ്ങോട്ടു പറഞ്ഞു കൊടുത്തു. ഇങ്ങനെ കഥ പറഞ്ഞാല്‍ ഈ സിനിമ ഞാനും ചെയ്യുമെന്നാണ് മമ്മൂക്ക അപ്പോള്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com